ETV Bharat / state

ആചാര പെരുമയില്‍ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം; ആദ്യ ദിനം പങ്കെടുത്തത് 10 പള്ളിയോടങ്ങള്‍ - വള്ള സദ്യ

72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യ ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനിൽക്കും. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ പാട്ടുപാടിക്കൊണ്ട് ചോദിക്കുന്ന ഇരുപതും ഉള്‍പ്പെടെ 64 വിഭവങ്ങളാണ് വള്ളസദ്യയില്‍ വിളമ്പുന്നത്

ആറന്മുള വള്ളസദ്യ  ആറന്മുള വള്ളംകളി  പള്ളിയോടം  ARANMULA VALLASADYA  ARANMULA VALLASADYA BEGINS
ആറന്മുള വള്ള സദ്യയ്ക്ക് തുടക്കം
author img

By

Published : Jul 23, 2023, 8:01 PM IST

Updated : Jul 23, 2023, 9:18 PM IST

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ട് നില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. ആദ്യ ദിവസം 10 പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ. ഒക്ടോബര്‍ രണ്ട് വരെ സദ്യയുണ്ട്. അഭീഷ്‌ടകാര്യ സിദ്ധിക്കാണ് ഭക്തര്‍ വള്ളസദ്യ വഴിപാട് നടത്തുന്നത്. വഞ്ചിപ്പാട്ടിന്‍റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നു.

എന്‍എസ്എസ് പ്രസിഡന്‍റ് ഡോ. എം ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്ദഗോപന്‍, അന്‍റോ ആന്‍റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പിഎസ്‌സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ എം മഹാജന്‍ എന്നിവരും പങ്കെടുത്തു.

52 പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ക്കും പള്ളിയോട പ്രതിനിധികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ കെഎസ് സുനോജില്‍ നിന്നും പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെഎസ് രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള എന്നിവര്‍ ഏറ്റുവാങ്ങി.

ചടങ്ങുകൾ ഇങ്ങനെ : പള്ളിയോടത്തില്‍ എത്തുന്നവരോടൊപ്പം അന്നദാന പ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ് വിശ്വാസം. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ പാടിച്ചോദിക്കുന്ന ഇരുപതും ഉള്‍പ്പെടെ 64 വിഭവങ്ങളാണ് വള്ള സദ്യയില്‍ വിളമ്പുന്നത്.

പള്ളിയോടങ്ങളിലെത്തുന്ന കരക്കാര്‍ക്ക് ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ആചാര അനുഷ്‌ഠാനങ്ങളോടെയാണ് വള്ളസദ്യ ചടങ്ങുകൾ നടക്കുന്നത്. വഴിപാട് നടത്തുന്ന ആള്‍ ക്ഷേത്ര സന്നിധിയിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ ചടങ്ങുകളുടെ ആദ്യഘട്ടം ആരംഭിക്കും.

രണ്ട് നിറപറകളില്‍ ഒന്ന് ഭഗവാനും അടുത്തത് പള്ളിയോടക്കരയ്ക്കുമാണ്. മേല്‍ശാന്തി പൂജിച്ച്‌ നല്‍കുന്ന മാലയുമായി വഴിപാടുകാര്‍ പള്ളിയോടക്കരയിലേക്കെത്തി. വെറ്റിലയും പുകയിലയും കാണിക്കയായി കരനാഥൻമാര്‍ക്ക് നല്‍കിയാണ് പള്ളിയോടത്തെ ക്ഷേത്ര സന്നിധിയിലേക്ക് യാത്രയാക്കുന്നത്. തുടര്‍ന്ന് വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ പള്ളിയോടം നീങ്ങും.

വഴിപാടുകാരന്‍റെ നേതൃത്വത്തില്‍ അഷ്‌ട മംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, മുത്തുക്കുട, നാഗസ്വര മേളം എന്നിവയോടെയാണ് കരക്കാരെ ക്ഷേത്രക്കടവില്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിച്ചിടത്തേക്ക് എത്തിച്ചേരും.

പറ സമര്‍പ്പിച്ചതിന് സമീപം മുത്തുക്കുടയും പള്ളിയോടം തുഴയുന്ന നയമ്പും പ്രതീകാത്മകമായി സമര്‍പ്പിക്കുന്നതോടെ വഞ്ചിപ്പാട്ടിന്‍റെ ആരവം ഉയരും. തുടര്‍ന്ന് വഴിപാട് സമര്‍പ്പിച്ച ഭക്തൻ കരക്കാരെ ഊട്ടുപുരയിലേക്ക് ക്ഷണിക്കും. 44 വിഭവങ്ങളാണ് ഇലയില്‍ വിളമ്പുന്നത്. കരനാഥന്മാര്‍ പാടിച്ചോദിക്കുന്ന 20 വിഭവങ്ങളാണ് വേറെ. വിഭവം ഇലയിലേക്ക് എത്തും വരെ പാട്ട് തുടരും.

Last Updated : Jul 23, 2023, 9:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.