ETV Bharat / state

ആറന്മുള പീഡനം; പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും - ഷിബിന്‍

നിലവിൽ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് പെൺകുട്ടി. അവിടെ താൻ സന്തോഷവതിയാണെന്നും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും പെൺകുട്ടി അറിയിച്ചു.

ആറന്മുള പീഡനം  Aranmula rape case  Aranmula rape  rape case  rape  rape news  Government will take care of the Aranmula rape case victim  Aranmula rape case victim  POCSO  POCSO case  പെൺകുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും  പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും  അമ്മയുടെ സമ്മതത്തോടെ ഏഴാം ക്ലാസുകാരിക്ക് പീഡനം  ശിശു സംരക്ഷണ യൂണിറ്റ്  ശിശു സംരക്ഷണ കേന്ദ്രം  വീണാ ജോര്‍ജ്  ആരോഗ്യമന്ത്രി  ഷിബിന്‍  മുഹമ്മദ് ഷിറാസ്
ആറന്മുള പീഡനം; പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
author img

By

Published : Jul 31, 2021, 8:31 PM IST

പത്തനംതിട്ട: ആറന്മുളയില്‍ മാതാവിന്‍റെ കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ശിശു സംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചത്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പെണ്‍കുട്ടിയെ സുരക്ഷിതയായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് പെൺകുട്ടി

ഇനിയും പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് കുട്ടി മന്ത്രിയെ അറിയിച്ചു. പെണ്‍കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ കുട്ടിക്കില്ല. വീട്ടിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്നും സംരക്ഷണ കേന്ദ്രത്തില്‍ താന്‍ സന്തോഷവതിയാണെന്നും പെണ്‍കുട്ടി മന്ത്രിയെ അറിയിച്ചു.

തന്‍റെ 11 വയസുള്ള അനുജന്‍റെ കാര്യവും പെണ്‍കുട്ടി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതുപ്രകാരം അനുജന്‍റെ കാര്യത്തില്‍ തുടരന്വേഷണം നടത്തി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശന വേളയില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

READ MORE: അമ്മയുടെ സമ്മതത്തോടെ ഏഴാം ക്ലാസുകാരിക്ക് പീഡനം; അമ്മയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍

കഴിഞ്ഞ 28നായിരുന്നു ഏഴാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ അമ്മയുടെ സമ്മതത്തോടെ കാമുകനും സുഹൃത്തും പീഡിപ്പിച്ചത്. കേസിൽ ഷിബിന്‍ (32), ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷിറാസ് (36) എന്നിവരെ ശനിയാഴ്‌ച പുലര്‍ച്ചെ ഹരിപ്പാട് നിന്നും ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിൽ വെള്ളിയാഴ്‌ച അറസ്റ്റിലായ മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.