ETV Bharat / state

നഴ്‌സിനെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടു - പീഡനം

ജൂൺ 19നാണ് പ്രതി നഴ്‌സിന്‍റെ വീട്ടിൽ അതിക്രമിച്ചുകടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്

നഴ്സിനെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ  പിരിച്ചുവിട്ടു

author img

By

Published : Jul 10, 2021, 9:59 PM IST

പത്തനംതിട്ട : നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. അടൂർ ജനറൽ ആശുപത്രിയിലെ താത്കാലിക ആംബുലൻസ് ഡ്രൈവർ പന്നിവിഴ കാറ്റാടിയിൽ വിജേഷിനെ ജോലിയില്‍ നിന്നൊഴിവാക്കിയതായി ആശുപത്രി സൂപ്രണ്ട് എസ് സുഭഗൻ അറിയിച്ചു.

Also Read: പത്തനംതിട്ടയില്‍ നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റില്‍

രാത്രിയിൽ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന നഴ്‌സിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 7നാണ് ഏനാത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ജൂൺ 19 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് സ്ഥലത്ത് ഇല്ലെന്ന് മനസിലാക്കി വീട്ടിൽ എത്തിയ പ്രതി ഭീഷണി മുഴക്കുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.