പത്തനംതിട്ട: തിരുവല്ലയിൽ എം.സി റോഡിലെ ഇടിഞ്ഞില്ലം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വൈകിട്ട് നാലേകാലോടെയാണ് സംഭവം.
ഇടിഞ്ഞില്ലം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആറു പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും നാലുപേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.