പത്തനംതിട്ട: ജില്ലയിൽ ഇന്ന് 63 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 36 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 15 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 369 ആയി. വിദേശത്തു നിന്നും തിരിച്ചെത്തിയ 1128 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1575 പേരും നിരീക്ഷണത്തിലാണ്. അതേ സമയം ഇന്ന് 42 പേർ രോഗമുക്തരായി.ഇതോടെ ജില്ലയിൽ 835 പേർ രോഗമുക്തരായി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവല്ല നഗരസഭയിലെ വാർഡ് 7,5,8 എന്നീ സ്ഥലങ്ങളിലെ കണ്ടെയ്ൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചു.
പത്തനംതിട്ട ജില്ലയിൽ ഇന്ന് 63 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട ജില്ല
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 369 ആയി.