പത്തനംതിട്ട: കൊവിഡ് 19 സ്ഥിരീകരിച്ച് 46 ദിവസമായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വടശേരിക്കര സ്വദേശിയായ 62കാരിയുടെ പരിശോധന ഫലo നെഗറ്റീവെന്ന് തെളിഞ്ഞു. വിദേശത്ത് നിന്നെത്തി ചികിത്സയിലായിരുന്ന രണ്ടുപേരുടെ പരിശോധന ഫലവും നെഗറ്റീവാണ്. ഇവര്‍ മൂന്നുപേരും ഇന്ന് ആശുപത്രി വിടും. പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്നാണ് തീരുമാനമെടുത്തത്. ഇവര്‍ മൂന്നുപേരെ കൂടാതെ രണ്ടുപേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവായിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇവരെയും പറഞ്ഞയക്കും. ഇപ്പോള്‍ വീടുകളിൽ 700 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഭൂരിഭാഗവും ഇന്ന് 28 ദിവസത്തെ ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കും.
അറുപത്തിരണ്ടുകാരി ഇന്ന് ആശുപത്രി വിടും
വീടുകളിൽ 700 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഭൂരിഭാഗം ഇന്ന് 28 ദിവസത്തെ ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കും