ETV Bharat / state

പത്തനംതിട്ടയിൽ 47 ജനകീയ ഹോട്ടലുകളും സമൂഹ അടുക്കളയും

ലോക്ക് ഡൗൺ കണക്കിലെടുത്താണ് കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.

ലോക്ക് ഡൗൺ  സമൂഹ അടുക്കള  ജനകീയ ഹോട്ടൽ  47 popular hotels and community kitchens in Pathanamthitta  Pathanamthitta
ലോക്ക് ഡൗൺ; പത്തനംതിട്ടയിൽ 47 ജനകീയ ഹോട്ടലുകളും സമൂഹ അടുക്കളയും
author img

By

Published : May 11, 2021, 10:32 PM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രവർത്തിക്കുന്നത് 47 ജനകീയ ഹോട്ടലുകൾ. ഇതുകൂടാതെ ജനകീയ ഹോട്ടലുകള്‍ കാര്യക്ഷമമല്ലാത്ത പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കിവരുന്നു. ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, കൂറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണമൂഴി, വെച്ചൂച്ചിറ, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, ഏറത്ത്, ഏഴംകുളം, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, ആറന്മുള, തിരുവല്ല ഈസ്റ്റ്, തിരുവല്ല വെസ്റ്റ്, അടൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലയില്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരാണ് അതത് ബ്ലോക്കുകളില്‍ ജനകീയ ഹോട്ടലുകളുടെ മോണിറ്ററിങ് നടത്തിവരുന്നത്. എല്ലാ ജനകീയ ഹോട്ടലുകളിലും പാര്‍സലായി ഊണിന് 25 രൂപയാണ് ഈടാക്കുക. ജില്ലയില്‍ ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ജനകീയ ഹോട്ടലുകളും കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനവും വഴി 5966 പേര്‍ക്ക് ഇതുവരെ ഭക്ഷണം നല്‍കി. ഇതില്‍ 2471 പേര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴിയും 2362 പേര്‍ക്ക് ജനകീയ ഹോട്ടലുകള്‍ മുഖേന 25 രൂപ നിരക്കിലും, 1133 പേര്‍ക്ക് സൗജന്യമായുമാണ് ഭക്ഷണം എത്തിച്ചു നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.