പത്തനംതിട്ട: ജില്ലയില്‍ ആറ് താലൂക്കുകളിലായി ജൂലൈ 30നകം 45 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി.നൂഹ്. 45 സി.എഫ്.എല്‍.ടി.സികളിലായി 2600 കിടക്കകള്‍ സജ്ജീകരിക്കും. അടൂര്‍ താലൂക്കില്‍ നാല് സി.എഫ്.എല്‍.ടി.സി.കളും, കോന്നിയില്‍ എട്ട്, കോഴഞ്ചേരിയില്‍ ഒന്‍പത്, തിരുവല്ലയില്‍ ഒന്‍പത്, മല്ലപ്പള്ളിയില്‍ ഒന്‍പത്, റാന്നിയില്‍ ആറ് എന്നിങ്ങനെയാണ് സജ്ജീകരിക്കുക. 27ന് വിവിധ താലൂക്കുകളിലായി 15 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനമാരംഭിക്കും. 28ന് രണ്ടും, 29ന് 11 ഉം, 30ന് 17 സി.എഫ്.എല്‍.ടി.സികളും പ്രവര്‍ത്തനമാരംഭിക്കും.
ജൂലൈ അവസാനത്തോടെ 45 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ - ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ വാര്‍ത്ത
ആറ് താലൂക്കുകളിലായി ഒരുക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലായി 2600 കിടക്കകള്‍ സജ്ജീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്