ETV Bharat / state

പത്തനംതിട്ടയിൽ 9 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

author img

By

Published : Apr 28, 2021, 8:01 PM IST

ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിൽ ഇന്ന് അര്‍ധരാത്രി മുതല്‍ അടുത്ത ബുധനാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ.

1
1

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ 9 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ, രണ്ട് പഞ്ചായത്തുകളില്‍ സമയം ദീര്‍ഘിപ്പിച്ചു. രോഗവ്യാപനം കൂടുതലുള്ള ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ മെയ് അഞ്ച് അര്‍ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് അഞ്ച് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് കൊണ്ടും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.

വിവാഹ, മരണ ചടങ്ങുകള്‍ക്ക് പരമാവധി 20 പേർക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്ക് പരമാവധി 10 പേർക്കുമാണ് അനുമതി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), തൊഴിലിടങ്ങള്‍ (50 ശതമാനം മാത്രം ജോലിക്കാര്‍), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍/ സോപ്പ് ഉപയോഗിച്ച് കൈ കഴുകയും വേണം. രാത്രി 9 മുതല്‍ രാവിലെ 5 മണി വരെയുളള രാത്രികാല കര്‍ഫ്യൂവിൽ അവശ്യ സേവനം ഒഴികെയുളള സഞ്ചാരം നിരോധിച്ചിരിക്കുന്നതായും നിർദേശമുണ്ട്.

Also Read: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പൂർണമായും തകർന്നെന്ന് കെ.സുരേന്ദ്രൻ

സിനിമ ഹാളുകള്‍, ബാറുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ മുതലായവ അടഞ്ഞുകിടക്കും. ഒഴിവാക്കിയിട്ടുളള അവശ്യമേഖലയൊഴികെ എല്ലാ ഗവണ്‍മെന്‍റ്- സ്വകാര്യ സ്ഥാപനങ്ങളും പരമാവധി 50 ശതമാനം ജീവനക്കാരെവച്ച് പ്രവര്‍ത്തിപ്പിക്കണം. എല്ലാ കടകളും റസ്റ്റോറന്‍റുകളും വൈകുന്നേരം 7.30ന് അടയ്ക്കണം. എല്ലാതരത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക കൂടിച്ചേരലുകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.