പത്തനംതിട്ട: ജില്ലയിൽ ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ വെട്ടിപ്രം സ്വദേശികളായ 35കാരനും 32കാരിക്കും അഞ്ച് വയസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. 26ന് ഡൽഹിയിൽ നിന്നും എത്തിയ ഓതറ സ്വദേശിയായ 64കാരനും 27ന് കുവൈറ്റിൽ നിന്നും കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പറക്കോട് സ്വദേശിനിയായ 22 വയസുകാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. 27ന് ഗുജറാത്തിൽ നിന്നും രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനിൽ എത്തിയ കോഴിമല സ്വദേശിയായ 67 കാരൻ, 27ന് അബുദാബിയിൽ നിന്നെത്തിയ ആറൻമുള സ്വദേശിയായ 25കാരനും 28ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ 58കാരൻ കൊവിഡ് സ്ഥിരീകരിച്ചവരിൽ പെടുന്നു.
28ന് ഇന്ന് കുവൈറ്റിൽ നിന്നും എത്തിയ നെടുമൺ സ്വദേശിയായ 47കാരനും 29ന് ഡൽഹിയിൽ നിന്നുമെത്തിയ തേക്കുതോട് സ്വദേശിനിയായ 22കാരിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 31ന് ഡൽഹിയിൽ നിന്നും എത്തിയ ഏഴംകുളം എലമംഗലം സ്വദേശിയായ 45കാരിക്കും ജൂൺ ഒന്നിന് കുവൈറ്റിൽ നിന്നും എത്തിയ ഓമല്ലൂർ സ്വദേശിയായ 58കാരിക്കും തണ്ണിത്തോട് സ്വദേശിനിയായ 48കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. അതേ സമയം ഇന്ന് രണ്ട് പേർ രോഗവിമുക്തരായി. വിവിധ ആശുപത്രികളിലായി 77 പേർ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3244 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 854 പേരും നിരീക്ഷണത്തിലാണ്.117 കൊറോണ കെയർ സെന്‍ററുകൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.