പത്തനംതിട്ട: പന്തളം കുളനടയിൽ വ്യാജ മദ്യവും ലഹരി വസ്തുക്കളും പിടികൂടി പത്തനംതിട്ട എക്സൈസ്. സി.ഐ ഒ. പ്രസാദിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കുളനട കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതില്‍ മധുസൂദനന്‍ പിള്ളയുടെ വീട്ടില്‍ നിന്നുമാണ് മദ്യവും ലഹരി വസ്തുക്കളുടെ പാക്കറ്റുകളും പിടികൂടിയത്. തെരഞ്ഞെടുപ്പിന്‍റെ മറവിൽ വ്യാജ മദ്യവും ലഹരി വസ്തുക്കളും വില്‍ക്കുന്നവര്‍ക്കെതിരെ കർശനമായ നിയമ നടപടികളാണ് എക്‌സൈസ് സ്വീകരിക്കുന്നത്. മധുസൂദനന്‍ പിള്ളയെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജ മദ്യവും ലഹരി വസ്തുക്കളും വിറ്റയാള്‍ അറസ്‌റ്റിൽ - പത്തനംതിട്ട
പത്തനംതിട്ട എക്സൈസ് സി.ഐ ഒ. പ്രസാദിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്