ETV Bharat / state

പാലിയേക്കര ടോൾ പ്ലാസ തകർത്ത സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

സംഭവത്തിൽ യുവമോർച്ചയും എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേസിൽ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ഇരു പാർട്ടികളുടെയും തീരുമാനം.

author img

By

Published : May 7, 2020, 11:50 PM IST

പാലക്കാട്  palakkad  പാലിയേക്കര ടോൾ പ്ലാസ  paliyekkara toll plaza  കോൺഗ്രസ് പ്രവർത്തകർ  പ്രതിഷേധ മാർച്ച്
പാലിയേക്കര ടോൾ പ്ലാസ തകർത്ത സംഭവം; അട്ടിമറി നടന്നെന്ന് യൂത്ത് കോൺഗ്രസ്

പാലക്കാട്: സ്‌പിരിറ്റ് കടത്തിയെന്ന് സംശയക്കുന്ന വാഹനം പാലിയേക്കര ടോൾ പ്ലാസ തകർത്ത കേസിൽ അട്ടിമറി നടന്നെന്ന് യൂത്ത് കോൺഗ്രസ്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ചിറ്റൂരിലെ എക്സൈസ് സർക്കിൾ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു.

പാലിയേക്കര ടോൾ പ്ലാസ തകർത്ത കേസ്; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ഇടപെടലിലൂടെ കേസ് അട്ടിമറിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പാലിയേക്കരയിൽ നിന്നും വന്ന വാഹനത്തിലുണ്ടായിരുന്ന സ്‌പിരിറ്റ് ചിറ്റൂരിൽ എത്തിയപ്പോൾ പാൻമസാല ആയതിൽ ദുരൂഹതയുണ്ട്. കേസിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഐജി തലത്തിൽ അന്വേഷണം നടത്തണമെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ യുവമോർച്ചയും എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേസിൽ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. എക്സൈസ് ഓഫീസിനുമുന്നിൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.