പാലക്കാട്: കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറയുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ ആനകൾ വംശനാശ ഭീഷണി നേരിടുകയാണ്. 2017ലെ ഏറ്റവുമൊടുവിലെ കണക്കെടുപ്പ് പ്രകാരം 5706 കാട്ടാനകൾ മാത്രമാണ് കേരളത്തിലുള്ളത്. വന്യജീവി വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസ് നൽകിയ വിവരവകാശ രേഖകൾ പ്രകാരം കേരളത്തിൽ 2010 മുതല്‍ 19 വരെയുള്ള പത്ത് വര്‍ഷത്തിനിടയില്‍ 849 കാട്ടാനകള്‍ പല കാരണങ്ങളാല്‍ ചരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 113 കാട്ടാനകള്‍ ഇല്ലാതായി. ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇത്.
![wild elephant numbers declining in kerala wild elephant in kerala palakkad palakkad latest news കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറയുന്നു കാട്ടാനകള്‍ കുറയുന്നു wild elephants are decreacing in kerala പാലക്കാട് പാലക്കാട് ജില്ലാ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/kl-pkd-03-elephant-kl10015_24022021110356_2402f_1614144836_604.jpg)
അതേ സമയം നാട്ടാനകളില്‍ അവശേഷിക്കുന്നത് 489 എണ്ണം മാത്രമാണ്. അതില്‍ തന്നെ പകുതിയോളവും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവയാണ് താനും. അമ്പത് ശതമാനം ആനകൾ ചരിയുന്നത് പ്രായാധിക്യം മൂലമാണെന്നും ബാക്കി 50 ശതമാനം ആനകൾ കൊമ്പിനു വേണ്ടിയുള്ള വേട്ട കാരണമോ വൈദ്യുതാഘാതമേറ്റോ മറ്റ് അപകടങ്ങൾ കാരണമോ ആണ് ചരിയുന്നതെന്നും ആനപ്രേമി സംഘം ആരോപിച്ചു.
ആനകൾ വംശനാശ ഭീഷണി നേരിടുന്നു എന്ന ആശങ്ക പൊതുവെ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആനകളുടെ ക്ഷേമത്തെ കുറിച്ച് പഠിക്കുവാനായി വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യമുയർത്തി ആനപ്രേമി സംഘം രംഗത്തെത്തിയിരിക്കുകയാണ്.
![wild elephant numbers declining in kerala wild elephant in kerala palakkad palakkad latest news കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറയുന്നു കാട്ടാനകള്‍ കുറയുന്നു wild elephants are decreacing in kerala പാലക്കാട് പാലക്കാട് ജില്ലാ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/kl-pkd-03-elephant-kl10015_24022021110356_2402f_1614144836_271.jpg)
![wild elephant numbers declining in kerala wild elephant in kerala palakkad palakkad latest news കേരളത്തിൽ കാട്ടാനകളുടെ എണ്ണം കുറയുന്നു കാട്ടാനകള്‍ കുറയുന്നു wild elephants are decreacing in kerala പാലക്കാട് പാലക്കാട് ജില്ലാ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/kl-pkd-03-elephant-kl10015_24022021110356_2402f_1614144836_341.jpg)