ETV Bharat / state

കെഎം ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പത്രപ്രവര്‍ത്തക യൂണിയന്‍

ബഷീറിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം

കെഎം ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പത്രപ്രവര്‍ത്തക യൂണിയന്‍
author img

By

Published : Aug 6, 2019, 11:13 AM IST

പാലക്കാട്: ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി. ബഷീറിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുശോചന യോഗത്തില്‍ പാലക്കാട്ടെ ദൃശ്യ-പത്ര മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്‍റ് സികെ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിപി നാരായണന്‍ കുട്ടി പ്രമേയം അവതരിപ്പിച്ചു.

Intro:കെ എം ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം

Body:തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് മരിച്ച സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിൻറെ ഭാര്യക്ക് സർക്കാർ ജോലി ലഭ്യമാക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി. ബഷീറിൻറെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബഷീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന യോഗത്തിൽ പാലക്കാട്ടെ ദൃശ്യ- പത്ര മാധ്യമ പ്രവർത്തകർ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി കെ ശിവാനന്ദൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സമിതി അംഗം വി പി നാരായണൻ കുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.

Conclusion:ഇടിവി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.