ETV Bharat / state

പട്ടാമ്പിയില്‍ നിന്ന് മിതമായ നിരക്കിലിനി കുപ്പിവെള്ളം - PATTAMBI

മിനറൽ വാട്ടർ ബോട്ടിലുകൾ ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം. മിതമായ നിരക്കിൽ മിനറൽ വാട്ടർ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയായി പട്ടാമ്പി മാറും

മിനറൽ വാട്ടർ  പദ്ധതി  മിതമായ നിരക്കിൽ  വിതരണം  പദ്ധതി  തറക്കല്ലിട്ടു  PATTAMBI  WATER BOTTLE
മിനറൽ വാട്ടർ ബോട്ടിലുകൾ ഉൽപാദിപിക്കാനുള്ള പദ്ധതിക്ക് തുടക്കം
author img

By

Published : May 1, 2020, 4:12 PM IST

പാലക്കാട്: പട്ടാമ്പിയിൽ മിനറൽ വാട്ടർ ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം. പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണ പ്ലാൻ്റിന് തറക്കല്ലിട്ടു. കുടുബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മിതമായ നിരക്കിൽ ശുദ്ധമായ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം തുടങ്ങി.

മിനറൽ വാട്ടർ ബോട്ടിലുകൾ ഉൽപാദിപിക്കാനുള്ള പദ്ധതിക്ക് തുടക്കം

അമിത വിലകൊടുത്ത് ശുദ്ധജലം വാങ്ങേണ്ടിവരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി നഗരസഭയിലെ പത്തൊൻപതാം വാർഡിൽ നമ്പ്രത്ത് ഭാരതപുഴയോരത്ത് കുപ്പിവെള്ള കമ്പനിയുടെ പ്ലാൻ്റ് നിർമിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണ് പ്ലാൻ്റ് സ്ഥാപിക്കുന്നത്. ഇതോടെ മിതമായ നിരക്കിൽ മിനറൽ വാട്ടർ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയായി പട്ടാമ്പി മാറും. കിണർ, മോട്ടറുകൾ, ജല ശുചീകരണ ശാല, ചില്ലിങ് പ്ലാൻ്റ് എന്നിവ ഒരുക്കും. പൂർണമായും കുടുംബശ്രീയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം നടക്കുക.

പൂർണമായും ശുചീകരിച്ച് മിനറൽസ് ചേർത്ത് പല അളവുകളിലുള്ള കുപ്പികളിലാക്കി വിതരണം ചെയ്യും. ഹോട്ടലുകൾ, ബേക്കറി, വിവിധ സ്ഥാപനങ്ങൾ എന്നിവയിലൊക്കെ ഈ കുപ്പിവെള്ളം ലഭ്യമാക്കും. മിതമായ നിരക്കിൽ പട്ടമ്പിയിലെ ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്നതോടൊപ്പം കുടുംബശ്രീക്ക് തൊഴിൽ സുരക്ഷ നൽകുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.