ETV Bharat / state

വാളയാർ അമ്മയുടെ സമരം രാഷ്ട്രീയ പ്രേരിതം: എ കെ ബാലൻ - വാളയാർ അമ്മയുടെ സമരം

മാതാപിതാക്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതായി സംശയിക്കുന്നുണ്ട്. കേസിൽ നിയമപരമായി ചെയ്യാൻ സാധിക്കുന്നതെല്ലാം സർക്കാർ ഇതിനോടകം ചെയ്‌തു.

walayar parents agitation  walayar case  ak balan  വാളയാർ അമ്മയുടെ സമരം  മന്ത്രി എ കെ ബാലൻ
വാളയാർ അമ്മയുടെ സമരം രാഷ്ട്രീയ പ്രേരിതം: എ കെ ബാലൻ
author img

By

Published : Nov 10, 2020, 4:13 PM IST

പാലക്കാട്: വാളയാർ അമ്മയുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി എ കെ ബാലൻ. മാതാപിതാക്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതായി സംശയിക്കുന്നുണ്ട്. കേസിൽ നിയമപരമായി ചെയ്യാൻ സാധിക്കുന്നതെല്ലാം സർക്കാർ ഇതിനോടകം ചെയ്‌തു. വിചാരണ കോടതിയുടെ വിധി റദ്ദാക്കി പുനർവിചാരണയും തുടരന്വേഷണവും വേണമെന്നാണ് സർക്കാർ നിലപാട്. മാതാപിതാക്കളുടെ ആവശ്യത്തിന് ഒപ്പം തന്നെയാണ് സർക്കാരും. കേസിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദം തുടരുകയാണ്.

വാളയാർ അമ്മയുടെ സമരം രാഷ്ട്രീയ പ്രേരിതം: എ കെ ബാലൻ

കേസുമായി ബന്ധപ്പെട്ട് എന്താവശ്യത്തിനും തന്നെ എപ്പോൾ വേണമെങ്കിലും വന്നു കാണാമെന്ന് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിട്ടുള്ളതാണ്. അപ്പോഴും തന്‍റെ വീട്ടിലേക്ക് സമരവുമായി വരുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉള്ളതുകൊണ്ടാണെന്നും മന്ത്രി ആരോപിച്ചു. ഇന്നു വൈകിട്ടാണ് വാളയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ മന്ത്രി എ കെ ബാലൻ്റെ വസതിയിലേക്ക് നടത്തുന്ന പദയാത്ര ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.