ETV Bharat / state

5 വര്‍ഷങ്ങൾ, നെല്ലറയുടെ വികസനം; ജില്ലയുടെ വികസന പ്രവർത്തങ്ങള്‍ സമന്വയിപ്പിച്ച വീഡിയോയുടെ പ്രദർശനം തുടരുന്നു - district information office

പാലക്കാട് കോട്ടയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 13ന് സമാപിക്കും.

5 വര്‍ഷങ്ങൾ, നെല്ലറയുടെ വികസനം; പര്യടനം തുടരുന്നു  5 വര്‍ഷങ്ങൾ, നെല്ലറയുടെ വികസനം  5 വര്‍ഷങ്ങൾ, നെല്ലറയുടെ വികസനം പാലക്കാട്  പാലക്കാട്  വീഡിയോ പ്രദര്‍ശനം  വീഡിയോ പ്രദര്‍ശനം പാലക്കാട്  പര്യടനം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പാലക്കാട്  video exhibition in palakkad  palakkad  palakkad video exhibition  district information office  district information in palakkad
5 വര്‍ഷങ്ങൾ, നെല്ലറയുടെ വികസനം; പര്യടനം തുടരുന്നു
author img

By

Published : Feb 2, 2021, 3:29 PM IST

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ '5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം എന്ന വീഡിയോകളുടെ പ്രദര്‍ശനം ജില്ലയിൽ തുടരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.വീഡിയോ വിവിധയിടങ്ങളിലായി പ്രദർശിപ്പിക്കുന്നുണ്ട്. പാലക്കാട് കോട്ടയില്‍ നിന്നാരംഭിച്ച പര്യടനം പാലക്കാട് നഗരസഭാ പരിധി, മണ്ണാർക്കാട്, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനം പൂർത്തിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 13ന് സമാപിക്കും.

നവകേരള മിഷനുകളായ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്‌ക്ക് പുറമേ ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്‌ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമകേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, സാംസ്‌കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോകളാണ് പ്രദർശിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.