ETV Bharat / state

വടക്കഞ്ചേരി അപകടം; യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ - വടക്കഞ്ചേരി കെഎസ്ആർടിസി അപകടം

അപകടം നടന്ന വെള്ളപ്പാറയിൽ എത്തുന്നതിന് നാല് കിലോ മീറ്റർ മുമ്പ് യുവാക്കളും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു.

vadakkencherry ksrtc bus accident  youth deaths by KSRTC accident in palakkad  വടക്കഞ്ചേരി കെഎസ്ആർടിസി അപകടം  കുഴല്‍മന്ദം അപകടം അന്വേഷണം വേണമെന്ന് കുടുംബങ്ങൾ
വടക്കഞ്ചേരി അപകടം; യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ
author img

By

Published : Feb 11, 2022, 8:29 PM IST

പാലക്കാട്: കുഴല്‍മന്ദം ദേശീയപാതയിൽ ബൈക്ക്‌ യാത്രികരായ രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ. ബൈക്കിൽ കെഎസ്ആര്‍ടിസി ബസ്‌ ഇടിക്കുന്ന ദൃശ്യം പുറത്തുവന്ന സാഹചര്യത്തിൽ ഡ്രൈവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കാവശേരി ഈടുവെടിയാൽ ശ്രീജ നിവാസിൽ മോഹനന്‍റെ മകൻ ആദർശ് (24), കാസർകോട് അജന്നൂർ കാളികടവ് ഉദയംകുന്നിൽ തമ്പാന്‍റെ മകൻ സാബിത്ത് (23) എന്നിവരാണ് ഫെബ്രുവരി ഏഴിന്‌ രാത്രി അപകടത്തിൽ മരിച്ചത്.

അന്വേഷണം ആവശ്യപ്പെട്ട് ആദർശിന്‍റെ അച്ഛൻ മോഹനൻ ജില്ലാ പൊലീസ് മേധാവിയ്ക്കും ആലത്തൂർ ഡിവൈ.എസ്‍.പിയ്ക്കും പരാതി നൽകും. ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയതായി സംശയമുണ്ടെന്ന്‌ സാബിത്തിന്‍റെ സഹോദരൻ ശരത് പറയുന്നു.

അപകടം നടന്ന വെള്ളപ്പാറയിൽ എത്തുന്നതിന് നാല് കിലോ മീറ്റർ മുമ്പ് യുവാക്കളും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ബസിലെ യാത്രക്കാർ ഇക്കാര്യം വൃക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം നടന്ന അപകടം സംശയമുണ്ടാക്കുന്നതാണെന്ന് ശരത് പറയുന്നു.

സംഭവത്തില്‍ കെഎസ്‌ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ തൃശൂർ പട്ടിക്കാട് സ്വദേശി സി.എൽ ഔസേപ്പിനെ (54) കുഴൽമന്ദം പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തിരുന്നു. ഔസേപ്പിനെ പിന്നീട്‌ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നീ കുറ്റമാണ്‌ ഡ്രൈവർക്കെതിരെ ചുമത്തിയത്.

ഡ്രൈവർക്ക്‌ പിഴവുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ ഔസേപ്പിനെ കെഎസ്‌ആർടിസി സസ്‌പെൻഡ്‌ ചെയ്‌തു.
അപകടത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കെഎസ്ആർടിസി ഡ്രൈവറുടെ പിഴവ്‌ ബോധ്യമായത്‌. ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചതിനാലാണ്‌ അപകടമുണ്ടായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്‌.

Also Read: വടക്കഞ്ചേരിയില്‍ രണ്ട് പേർ മരിച്ച അപകടം ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.