ETV Bharat / state

അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒളിവിൽ; ആശുപത്രിയിലെത്തിയതായി വെളിപ്പെടുത്തല്‍ - ടൂറിസ്റ്റ് ബസ് ഡ്രൈവർ ചികിത്സ തേടി

പുലർച്ചെയാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ വടക്കഞ്ചേരി ഇകെ നായനാർ ആശുപത്രിയിൽ ചികിത്സ തേടിയത്. രാവിലെ ആറ് മണിയോടെ ബസ് ഉടമകൾ എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി

vadakkencherry bus accident  tourist bus driver seek treatment  Tourist bus driver absconding  വടക്കഞ്ചേരി ബസപകടം  ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒളിവിൽ  ഇകെ നായനാർ ആശുപത്രി  ബസ് അമിതവേഗതയിൽ  ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ച് അപകടം  സ്‌കൂൾ ബസ് അപകടം
വടക്കഞ്ചേരി ബസപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒളിവിൽ
author img

By

Published : Oct 6, 2022, 12:31 PM IST

പാലക്കാട്: വടക്കഞ്ചേരിയിൽ സ്‌കൂൾ കുട്ടികളടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നയാൾ വടക്കഞ്ചേരി ഇകെ നായനാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ആശുപത്രി നഴ്‌സിന്‍റെ വെളിപ്പെടുത്തൽ. ഇലഞ്ഞിക്കടുത്ത് പൂക്കോടൻ വീട്ടിൽ ജോജോ പത്രോസാണ് ബസ് ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ബസിലെ ഒരാൾ പുലർച്ചെ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും നഴ്‌സ് വെളിപ്പെടുത്തി.

അധ്യാപകൻ എന്നാണ് ഇയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്‍റെ ഉടമകൾ എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. ബസിന്‍റെ ഡ്രൈവർ എന്നാണ് ഇവർ പറഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി.

Also Read: വടക്കഞ്ചേരി വാഹനാപകടം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

അമിതവേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാർ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് അപകട സ്ഥലത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

Also Read: ബസപകടം: അന്വേഷണം സ്കൂളിനെതിരെയും, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ മേല്‍നോട്ടം വഹിക്കും

അപകടസമയം ചാറ്റൽ മഴ പെയ്‌തിരുന്നത് അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടി. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിലായി.

Also Read: പാലക്കാട് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് കുട്ടികളടക്കം 9 പേര്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.