ETV Bharat / state

തർക്കം പരിഹരിക്കാനെത്തി കാർ തട്ടിയെടുത്തു; രണ്ട് പേർ പിടിയിൽ - കാർ തട്ടിയെടുത്തു

കഞ്ചിക്കോട് ചെമ്മണംകാട് സ്വദേശികളായ ബിനീഷ്, ശ്രീനാഥ് എന്നിവരാണ് പിടിയിലായത്.

പാലക്കാട് കാർ മോഷണം  പാലക്കാട് കാർ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ  അപകടത്തിൽപെട്ട കാർ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ  ദേശീയപാത കഞ്ചിക്കോടിൽ കാർ മോഷണം  two people arrested for stealing a car in Palakkad  two people arrested for stealing a car  Palakkad car robbery
തർക്കം പരിഹരിക്കാനെത്തി കാർ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
author img

By

Published : Dec 21, 2022, 8:03 PM IST

പാലക്കാട്: ദേശീയ പാതയിൽ കാർ ഇടിച്ചുണ്ടായ തർക്കം പരിഹരിക്കാനെന്ന വ്യാജേന എത്തി അപകടത്തിൽപെട്ട കാർ തട്ടിയെടുത്തു കടന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഞ്ചിക്കോട് ചെമ്മണംകാട് സ്വദേശികളായ ബിനീഷ്(48), ശ്രീനാഥ്(33) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദേശീയപാതയില്‍ കഞ്ചിക്കോടാണ് സംഭവം.

തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി വിജയ്‌യുടെ കാറാണ് പ്രതികൾ തട്ടിയെടുത്തത്. വിജയ്‌യും സുഹൃത്തുക്കളും ഗുരുവായൂരിലേക്ക് കാറിൽ പോകുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കത്തിലായി. ഇതിനിടെ തർക്കം പരിഹരിക്കാനെന്ന വ്യാജേന ബിനീഷും ശ്രീനാഥും സ്ഥലത്ത് എത്തുകയായിരുന്നു.

താക്കോൽ കാറിൽ തന്നെയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും വിജയ്‌യേയും സുഹൃത്തുക്കളെയും കബളിപ്പിച്ച് കാറിനുള്ളിൽ കയറിയ ശേഷം കാറുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് വിജയ്‌ പൊലീസിൽ പരാതി നൽകുകയും വാളയാർ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും കോയമ്പത്തൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടർന്ന് കാർ കസ്റ്റഡിയിലെടുത്ത ശേഷം പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഇൻസ്പെക്‌ടർ എ.അജീഷിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.