ETV Bharat / state

കല്യാണ വീട്ടിലെ പാത്രക്കള്ളൻ പൊലീസ്‌ പിടിയിൽ - The police called the accused and arrested him

കസേരകളും പാത്രങ്ങളും വാടകയ്‌ക്ക്‌ നൽകുന്ന കടകളിൽനിന്ന്‌ കല്യാണ വീട്ടിലേക്കെന്ന വ്യാജേന സാധനങ്ങൾ എടുത്ത്‌ മുങ്ങുന്നതും ഇയാളുടെ രീതിയാണ്‌.

Thief arrested in Palakkad  കല്യാണവീട്ടിലെ പാത്രക്കള്ളൻ പൊലീസ്‌ പിടിയിൽ  പാലക്കാട് പാത്രക്കള്ളൻ പൊലീസ്‌ പിടിയിൽ  The police called the accused and arrested him  പൊലിസ് പ്രതിയെ വിളിച്ചു വരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു
കല്യാണവീട്ടിലെ പാത്രക്കള്ളൻ പൊലീസ്‌ പിടിയിൽ
author img

By

Published : Mar 23, 2022, 11:03 AM IST

പാലക്കാട്: പന്തൽപ്പണിക്കാരനെന്ന വ്യാജേന കല്യാണ വീടുകളിലെത്തി പാത്രങ്ങൾ മോഷ്‌ടിച്ച്‌ വിൽക്കുന്നയാൾ പിടിയിൽ. കല്ലേക്കാട്‌ മേപ്പറമ്പ്‌ വാര്യമ്പറമ്പ്‌ സ്വദേശി രമേഷിനെയാണ്‌ (46) വാളയാർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പാലക്കാട്‌ സൗത്ത്‌, നോർത്ത്‌, കസബ, അഗളി, വാളയാർ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറോളം കേസുകളുണ്ട്.

കല്യാണ വീടുകളിൽനിന്നുള്ള പാത്രമോഷണത്തിനു പുറമെ കസേരകളും പാത്രങ്ങളും വാടകയ്‌ക്ക്‌ നൽകുന്ന ജില്ലയിലെ വിവിധ കടകളിൽനിന്ന്‌ കല്യാണ വീട്ടിലേക്കെന്ന വ്യാജേന സാധനങ്ങൾ എടുത്ത്‌ മുങ്ങുന്നതും ഇയാളുടെ രീതിയാണ്‌. വാളയാർ പൊലിസിന്‍റെ നേതൃത്വത്തിൽ പാത്രങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ച്‌ പ്രതിയെ വിളിച്ചു വരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

എസ്‌.ഐ ആർ. രാജേഷ്, എ.എസ്‌.ഐ ജയകുമാർ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർ ഷൈനി, സിവിൽ പൊലീസ്‌ ഓഫീസർ പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളിൽനിന്ന് വിവിധയിടങ്ങളിൽ നിന്നായി മോഷ്‌ടിച്ച തൊണ്ടിമുതലും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ALSO READ: കൊച്ചിയില്‍ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 2000 കിലോ രക്തചന്ദനം പിടികൂടി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.