ETV Bharat / state

മദ്യപാനത്തിനിടെ തര്‍ക്കം, സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി - ആദിവാസി യുവാവിന്‍റെ മരണം കൊലപാതകം

ആനമൂളിയല്‍ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി

മദ്യപാനത്തിനിടെ  തര്‍ക്കം ,സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി
മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി
author img

By

Published : Mar 28, 2022, 12:32 PM IST

Updated : Mar 28, 2022, 5:07 PM IST

പാലക്കാട്: മണ്ണാര്‍ക്കാട് ആനമൂളിയിലെ ആദിവാസി യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സുഹൃത്തായ കൈതച്ചിറ കോളനിയിലെ ഭാസി എന്നു വിളിക്കുന്ന ചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. പാലവളവ് ഊരിലെ കക്കിയുടെ മകന്‍ ബാലൻ്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. ശനിയാഴ്ച വൈകിട്ടാണ് ഉരുളൻകുന്ന് പുഴയ്ക്കു സമീപം നാട്ടുകാർ മൃതദേഹം കണ്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിനകത്ത് പോകാറുള്ള ഇവര്‍ ഉരുളൻകുന്ന് മേഖലയില്‍ പുഴയ്ക്ക് സമീപമാണ് താമസിച്ചിരുന്നത്. ഇരുവരും സ്ഥിരമായി വീട്ടിലെത്താറില്ല.

സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി
കൊല്ലപ്പെട്ട ബാലന്‍

വ്യാഴാഴ്ച കാഞ്ഞിരം ബീവറേജ് ഔട്ട്ലറ്റിൽ നിന്നും ഇരുവരും മദ്യം വാങ്ങിയതായി പൊലീസ് പറഞ്ഞു. മരിച്ച ബാലന്റെ ശരീരത്തിൽ പതിനഞ്ചോളം വെട്ടെറ്റ മുറിവുകളാണുണ്ടായിരുന്നത്. തലയുടെ പിൻഭാഗത്തുള്ള ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡിവൈഎസ്പി പറഞ്ഞു.

സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി
പ്രതി ചന്ദ്രന്‍(ഭാസി)

മണ്ണാർക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ്, കല്ലടിക്കോട് സിഐ പീ ശശികുമാർ, മണ്ണാർക്കാട് എസ്ഐ ജസ്റ്റിൻ, സി പി ഒ മാരായ പി ദാമോദരൻ, പി സുരേഷ് ബാബു, പി പ്രവീൺ, എം ഖമറുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

also read: വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി

Last Updated : Mar 28, 2022, 5:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.