പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയെ മ്ലാവ് വേട്ട കേസുമായി ബന്ധപ്പെട്ട് പാലക്കാട് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി. സ്വർണക്കടത്ത് കേസിൽ പ്രതിയായ പെരിന്തൽമണ്ണ സ്വദേശി കെ. ടി റമീസിനെയാണ് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. ബുധനാഴ്ച വരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2014 ജൂലൈയിൽ വാളയാർ റേഞ്ചിന് കീഴിൽ കോങ്ങാട്ട്പാടത്ത് മ്ലാവുകളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ കേസിലാണ് റമീസിനെ പ്രതിപ്പട്ടികയിൽ ചേർത്തത്. കേസിലെ മുഖ്യ സൂത്രധാരൻ റമീസാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എട്ടു പേർ അന്ന് അറസ്റ്റിലായെങ്കിലും റമീസ് രക്ഷപ്പെട്ടു.
വിദേശത്തേക്ക് മുങ്ങിയതായി സംശയം ഉയർന്നതിനെ തുടർന്ന് ഇയാൾ തിരിച്ചെത്തിയാൽ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എമിഗ്രേഷനിൽ കത്ത് നൽകിയിരുന്നു. അന്ന് വനത്തിനകത്ത് രണ്ട് മ്ലാവുകളുടെ തലയറുത്തു മാറ്റി തൊലിയുരിഞ്ഞു മാംസവും മാറ്റിയ നിലയിലായിരുന്നു. ഒന്നിനെ വനത്തിന് പുറത്തും കണ്ടെത്തി. പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
മ്ലാവ് വേട്ട; സ്വർണക്കടത്ത് കേസിലെ പ്രതിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി
2014 ജൂലൈയിൽ വാളയാർ റേഞ്ചിന് കീഴിൽ കോങ്ങാട്ട്പാടത്ത് മ്ലാവുകളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ കേസിലാണ് റമീസിനെ പ്രതിപ്പട്ടികയിൽ ചേർത്തത്