ETV Bharat / state

പാലക്കാട് ചാത്തനൂരിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം - African snails

ഒച്ച് ശല്യം കാരണം പ്രദേശത്തെ കൃഷിക്കും ഭീഷണിയുണ്ട്. ഒച്ചിൻ്റെ ആക്രമണത്തിൽ വിളകൾ വാടിപോകുന്ന സ്ഥിതിയാണ്. ജനവാസ മേഖലയിലെ കുടിവെള്ള സ്രോതസുകളിലും ഒച്ചിൻ്റെ സാന്നിധ്യം കണ്ടെത്തി.

ആഫ്രിക്കൻ ഒച്ച്  ശല്യം  പാലക്കാട് ചാത്തനൂർ  കൃഷി  ഭീഷണി  annoyance  African snails  palakkad
പാലക്കാട് ചാത്തനൂരിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം
author img

By

Published : Oct 2, 2020, 5:43 PM IST

Updated : Oct 2, 2020, 7:15 PM IST

പാലക്കാട്: ആഫ്രിക്കൻ ഒച്ചുകൾ ഉയർത്തുന്ന ഭീഷണിയിൽ പാലക്കാട് ജില്ലയിലെ ചാത്തനൂർ നിവാസികൾ. ഒച്ചുകൾ കാർഷിക വിളകൾ നശിപ്പിക്കുകയും ജനങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. രണ്ട് വർഷത്തോളമായി പ്രദേശം ആഫ്രിക്കൻ ഒച്ചിൻ്റെ പിടിയിലാണ്. രണ്ടു വർഷം മുൻപ് മഴക്കാലത്താണ് പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂരിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം കണ്ടത്. പിന്നീട് മാസങ്ങൾക്കുള്ളിൽ ഇവയുടെ എണ്ണം പെരുകിവന്നു.

പാലക്കാട് ചാത്തനൂരിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം

ഇപ്പോൾ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ചാത്തന്നൂർ പ്രദേശവാസികൾ. മഴ പെയ്യുന്നതോടെ ഒച്ചിൻ്റെ സാന്നിധ്യം രൂക്ഷമാവുകയാണ്. ഒച്ചിൻ്റെ ശല്യം കാരണം പ്രദേശത്തെ കൃഷിക്കും ഭീഷണിയുണ്ട്. ഒച്ചിൻ്റെ ആക്രമണത്തിൽ വിളകൾ വാടിപോകുന്ന സ്ഥിതിയാണ്. ജനവാസ മേഖലയിലെ കുടിവെള്ള സ്രോതസുകളിലും ഒച്ചിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇവകളുടെ വിസർജ്യം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാരകമായ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ചാത്തനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മതിലിലും മരങ്ങളിലുമായി ആയിരക്കണക്കിന് ഒച്ചുകളാണ് പറ്റിപിടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ പരിഹാര നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Oct 2, 2020, 7:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.