ETV Bharat / state

വ്യാപാര സംരംഭത്തിന് പണം നിക്ഷേപിക്കാമെന്ന വ്യാജേന മോഷണം; പ്രതികൾ പിടിയില്‍

author img

By

Published : Jan 11, 2020, 8:45 PM IST

ചെന്നൈ സ്വദേശിയുടെ വ്യാപാര സംരംഭത്തില്‍ പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. ബിസിനിസ് മീറ്റിങ്ങെന്ന വ്യാജേന പാലക്കാട് ഹോട്ടലിലും സ്വകാര്യ റിസോർട്ടിലും വച്ച് ഇവർ പരാതിക്കാരന്‍റെയും ഡ്രൈവറുടെയും കൈയില്‍ നിന്ന് ആഡംഭര കാറും മൊബൈൽ ഫോണും ലാപ്ടോപ്പും തട്ടിയെടുത്തത്

പാലക്കാട് തട്ടിപ്പ്  ചെന്നൈ സ്വദേശിയെ കബളിപ്പിച്ച പ്രതികൾ പിടിയില്‍  palakkad counterfeiting  accussed arrested at palakkad
വ്യാപാര സംരംഭത്തിന് പണം നിക്ഷേപിക്കാമെന്ന വ്യാജേന മോഷണം; പ്രതികൾ പിടിയില്‍

പാലക്കാട്: ചെന്നൈ സ്വദേശിയെ കബളിപ്പിച്ച് ലാപ്ടോപ്പും ആഡംബര കാറും മൊബൈലും തട്ടിയ രണ്ട് പേരെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യൻ പൗരനും നിലവിൽ കാഞ്ചിപുരത്ത് താമസിക്കുന്നയാളുമായ ജോഷ്വാ വസന്തമാരൻ സുഹൃത്ത് കരുണൈരാജ് എന്നിവരാണ് പിടിയിലായത്. ചെന്നൈ സ്വദേശിയുടെ വ്യാപാര സംരംഭത്തില്‍ പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. ബിസിനിസ് മീറ്റിങ്ങെന്ന വ്യാജേന പാലക്കാട് ഹോട്ടലിലും സ്വകാര്യ റിസോർട്ടിലും വച്ചാണ് ഇവർ പരാതിക്കാരന്‍റെയും ഡ്രൈവറുടെയും കൈയില്‍ നിന്ന് ആഡംഭര കാറും മൊബൈൽ ഫോണും ലാപ്ടോപ്പും തട്ടിയെടുത്തത്.

കഴിഞ്ഞ ഡിസംബർ ഇരുപത്തിയൊന്നിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ചെന്നൈ സ്വദേശിയായ വ്യാപാരി പത്രത്തിൽ നൽകിയ പരസ്യം കണ്ടാണ് പ്രതികൾ പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് അറിയിച്ച് പരാതിക്കാരെ സമീപിച്ചത്. മീറ്റിങ്ങിനായി പാലക്കാട് ഹോട്ടലിൽ റൂമെടുക്കുകയും പിന്നീട് മാങ്കുറുശ്ശിയിലുള്ള ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പരാതിക്കാരനെ അവിടെയിരുത്തിയ ശേഷം ഡ്രൈവറുമായി പാലക്കാടെത്തുകയും പിന്നീട് ഡ്രൈവറെ ഹോട്ടലിലാക്കി ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് പ്രതികൾ കാറുമായി മുങ്ങുകയുമായിരുന്നു. സംഭവത്തില്‍ പാലക്കാട് സൗത്ത് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ വാളയാർ അതിർത്തിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലക്കാട്‌ ടൗൺ സൗത്ത് ഇൻസ്പെക്ടർ അബ്ദുൾ മുനീറിന്‍റെ നിർദേശപ്രകാരം എസ്ഐ ആർ.രഞ്ജിത്ത്, എഎസ്ഐ ഷാഹുൽ ഹമീദ്, സിപിഒമാരായ മുഹമ്മദ് ഷനോസ്, സജീഷ്, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

Intro:ചെന്നൈ സ്വദേശിയെ കബളിപ്പിച്ച് കാറും, മൊബൈലും, ലാപ്ടോപ്പും തട്ടിയെടുത്ത സംഭവത്തിൽ മലേഷ്യൻ സ്വദേശിയടക്കം രണ്ട് പേർ റിമാൻഡിൽ.
Body:

പാലക്കാട്; ചെന്നൈ സ്വദ്ദേശിയുടെ വ്യാപാര സംരഭത്തിന് പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറഞ്ഞ്, ബിസിനസ് മീറ്റിംഗിനായി പാലക്കാട് ഹോട്ടലിലും, പിന്നീട് മറ്റൊരു സ്വകാര്യ റിസോർട്ടിലും കൂട്ടിക്കൊണ്ടുപോയി പരാതിക്കാരനേയും ഡ്രൈവറേയും കബളിപ്പിച്ച് ആഡംഭര കാറും, മൊബൈൽ ഫോണും, ലാപ്ടോപ്പും തട്ടിയെടുത്ത കേസ്സിൽ രണ്ടു പേരെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. മലേഷ്യൻ പൗരനും, നിലവിൽ കാഞ്ചിപുരത്ത് താമസിച്ചു വരുന്നതുമായ ജോഷ്വാ വസന്തമാരൻ വ :33, സുഹൃത്ത് കരുണൈരാജ് വ : 57 എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബർ 21 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ചെന്നൈ സ്വദ്ദേശിയായ വ്യാപാരി പത്രത്തിൽ നൽകിയ പരസ്യം കണ്ടാണ് പ്രതികൾ പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറയുകയും, മീറ്റിംഗിനായി പാലക്കാട് ഹോട്ടലിൽ റൂമെടുക്കുകയും പിന്നീട് മാങ്കുറുശ്ശിയിലുള്ള ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി, പരാതിക്കാരനെ അവിടെയിരുത്തി ഡ്രൈവറുമായി പാലക്കാടെത്തുകയും, പിന്നീട് ഡ്രൈവറെ ഹോട്ടലിലാക്കി ടെസ്സ് ഡ്രൈവിനെന്ന് പറഞ്ഞ് പ്രതികൾ കാറുമായി മുങ്ങുകയായിരുന്നു. ശേഷം പാലക്കാട് സൗത്ത് പോലീസ് കേസ്സെടുത്തി അന്വേഷണം നടത്തുകയും സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ വാളയാർ അതിർത്ഥിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാ റിമാൻഡ് ചെയ്തു.

പാലക്കാട്‌ ടൗൺ സൗത്ത് ഇൻസ്പെക്ടർ അബ്ദുൾ മുനീറിന്റെ നിർദ്ദേശപ്രകാരം, S.I. R.രഞ്ജിത്ത്, ASI T.A.ഷാഹുൽ ഹമീദ്, CPO മാരായ മുഹമ്മദ് ഷനോസ്, സജീഷ്, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.