ETV Bharat / state

'ജയില്‍ ശിക്ഷ അനുഭവിച്ചത് ചെയ്യാത്ത തെറ്റിന്, പണം വാങ്ങണം'; സ്വപ്‌നയ്‌ക്ക് ഷാജിന്‍റെ നിര്‍ദേശം: ശബ്‌ദ രേഖ - പണം തട്ടാന്‍ സ്വപ്‌നയ്‌ക്ക് ഷാജിന്‍റെ നിര്‍ദേശം

ട്രാവല്‍ ബാഗ് മാറ്റാന്‍ ഷാജ് നേരത്തെ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതും ഓഡിയോ ക്ളിപ്പില്‍ വ്യക്തമാണ്.

swapna suresh shaj kiran audio clip  സ്വപ്‌നയ്‌ക്ക് ഷാജിന്‍റെ നിര്‍ദേശം  പണം തട്ടാന്‍ സ്വപ്‌നയ്‌ക്ക് ഷാജിന്‍റെ നിര്‍ദേശം  swapna suresh about shaj kiran on gold smuggling case
'ജയില്‍ ശിക്ഷ അനുഭവിച്ചത് ചെയ്യാത്ത തെറ്റിന്, പണം വാങ്ങണം'; സ്വപ്‌നയ്‌ക്ക് ഷാജിന്‍റെ നിര്‍ദേശം: ശബ്‌ദ രേഖ
author img

By

Published : Jun 10, 2022, 11:06 PM IST

പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചതില്‍ സ്വപ്‌ന സുരേഷിനെ പണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഷാജ് കിരണിന്‍റെ ശബ്‌ദരേഖ പുറത്ത്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന് നേട്ടമുണ്ടാകാണം. നിങ്ങള്‍ ജയിലില്‍ പോയത് ചെയ്യാത്ത തെറ്റിനെന്നും ഷാജ് പറയുന്നു.

ജയില്‍ ശിക്ഷ അനുഭവിച്ചതില്‍ സ്വപ്‌ന സുരേഷിനെ പണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഷാജ് കിരണിന്‍റെ ശബ്‌ദരേഖ പുറത്ത്

ശിവശങ്കരനെ ശിക്ഷിച്ചതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് ഗുണമുണ്ടായി. എന്ത് നേട്ടമുണ്ടായി. നിങ്ങള്‍ ജയിലില്‍ പോയത് ചെയ്യാത്ത തെറ്റിനായതുകൊണ്ട് അതിനുള്ള നഷ്‌ടപരിഹാരം വാങ്ങണമെന്നും ഷാജ്‌ കിരണ്‍ നിര്‍ദേശിക്കുന്നു. ഇതിനിടെ, ആരുടെ കയ്യില്‍ നിന്നും വാങ്ങണമെന്ന് സ്വപ്‌ന ചോദിക്കുന്നു. ഇത്രയും നാള്‍ നിങ്ങളെ വച്ച് പണമുണ്ടാക്കിയതാണ് അവര്‍. അതുകൊണ്ട് പണം വാങ്ങാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും ഷാജ് പറയുന്നു.

അതേസമയം, ട്രാവല്‍ ബാഗ് മാറ്റാന്‍ ഷാജ് നേരത്തെ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സംസാരവും ശബ്‌ദരേഖയില്‍ വ്യക്തമാണ്. നിങ്ങളുടെ ഏറ്റവും വലിയ ഗുണം ഒന്നിച്ചുനില്‍ക്കുന്നു എന്നതാണെന്നും സരിത്തിനോടും സ്വപ്‌നയോടും ഷാജ് കിരണ്‍ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.