പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ കയറ്റുകൂലി നിശ്ചയിക്കുന്നതിനായി ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത മൂന്നാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ജില്ലയിൽ 50 കിലോ ചാക്കിന് 20 രൂപ നല്‍കാനാണ് നിലവിലെ ധാരണ. ഇതിൽ 19 ശതമാനം വർധന വരുത്തണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാനാകില്ലെന്നും കയറ്റുകൂലി നൽകേണ്ടത് കർഷകരല്ലെന്നും പാടശേഖര സമിതി പ്രതിനിധികളും കർഷക സംഘടനാ ഭാരവാഹികളും അറിയിച്ചതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ഒരിക്കൽക്കൂടി യോഗം വിളിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ എം.കെ രാമകൃഷ്‌ണൻ അറിയിച്ചു.
സപ്ലൈകോ നെല്ലുസംഭരണം; കയറ്റുകൂലിയിൽ തീരുമാനമായില്ല - Supplyco latest news
കയറ്റുകൂലിയില്‍ 19 ശതമാനം വർധന വരുത്തണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മൂന്നാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞത്