ETV Bharat / state

അതിര്‍ത്തി കടത്തല്‍ സംഘങ്ങള്‍ വ്യാപകം; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

author img

By

Published : Apr 25, 2020, 5:05 PM IST

വാളയാർ, ചിറ്റൂർ, കൊല്ലങ്കോട് മേഖലകളിലെ അതിർത്തികളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്

ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന  കര്‍ശന പരിശോധന  Strict checking at check posts in palakkad district  palakkad district  Strict checking
അതിര്‍ത്തി കടത്തല്‍ സംഘങ്ങള്‍ വ്യാപകം, ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

പാലക്കാട്: പണം വാങ്ങി ആളുകളെ അതിര്‍ത്തി കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വാളയാര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. വാളയാർ, ചിറ്റൂർ, കൊല്ലങ്കോട് മേഖലകളിലെ അതിർത്തികളിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ചരക്ക് വാഹനങ്ങളാണ് അതിർത്തി കടത്തുന്നതിനായി സംഘങ്ങള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ച പത്തിലധികം ആളുകളെ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയില്‍ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയാളികളടക്കമുള്ളവരാണ് തിരികെ കേരളത്തിലേക്ക് വരാന്‍ ശ്രമം നടത്തുന്നത്. ഇത് അധികൃതരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്തതും സ്ഥിതി വഷളാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.