ETV Bharat / state

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ അന്തരിച്ചു

author img

By

Published : Apr 24, 2022, 10:31 PM IST

ആറ് സംസ്ഥാനങ്ങളിലെ ഗവർണറായ ഏക മലയാളിയാണ്.

Senior Congress leader and former governor and minister K Sankaranarayanan (90) passed away  K Sankaranarayanan passed away  K Sankaranarayanan  Senior Congress leader K Sankaranarayanan passed away  മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ അന്തരിച്ചു  കെ.ശങ്കരനാരായണൻ  കെ.ശങ്കരനാരായണൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ആറ് സംസ്ഥാനങ്ങളിലെ ഗവർണറായ ഏക മലയാളിയാണ്.

1932 ഒക്‌ടോബർ അഞ്ചിന് പാലക്കാട് ജില്ലയിലെ ഷൊർണൂരില്‍ ജനിച്ചു. വിദ്യാർഥിയായിരിക്കെ കോൺഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭാംഗമായി.

1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആന്‍റണി മന്ത്രിസഭകളിൽ കൃഷി, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്‍റണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

അരുണാചൽ പ്രദേശ്, അസം, ഗോവ, നാഗാലാൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.