ETV Bharat / state

താഴേത്തട്ടിലുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വി.എസ് സുനില്‍കുമാര്‍ - പാലക്കാട്

പാലക്കാട് സാന്ത്വന സ്പര്‍ശം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കര്‍ഷക ക്ഷേമ ബോര്‍ഡ് ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലുള്ള വികസനമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു

_SANDHWANA_SPARSHAM_Palakkad  SANDHWANA_SPARSHAM  വി.എസ് സുനില്‍കുമാര്‍  സാന്ത്വന സ്പര്‍ശം  പാലക്കാട്  പാലക്കാട് വാർത്തകൾ
താഴേത്തട്ടിലുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വി.എസ് സുനില്‍കുമാര്‍
author img

By

Published : Feb 8, 2021, 10:32 PM IST

പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പര്‍ശം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെ പ്രകടന പത്രികയിലെ 97 ശതമാനം കാര്യങ്ങളും ചെയ്തു തീര്‍ത്തു. കര്‍ഷക ക്ഷേമ ബോര്‍ഡ് ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലുള്ള വികസനമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.

പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് 3020 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. റേഷന്‍കാര്‍ഡ് ലഭിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചതില്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകളില്‍ നടപടിയെടുക്കുകയും തൊരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മന്ത്രി വി.എസ് സുനില്‍കുമാര്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.

ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ താലൂക്കുകളിലെയും അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ജില്ലാ കലക്‌ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അദാലത്തിന് നേതൃത്വം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.