പാലക്കാട്: ഷോളയൂരിലെ കീരിപ്പതി വനത്തിൽ ചന്ദനമരം മുറിക്കുന്നതിനിടെ ആറുപേരെ വനപാലകർ പിടികൂടി. 36 കിലോ ചന്ദനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഷോളയൂർ നല്ലശിങ്ക സ്വദേശി രങ്കൻ (35), കീരിപ്പതി സ്വദേശികളായ അങ്കപ്പൻ(43), ചിന്നസ്വാമി (56), പ്രവീൺകുമാർ (21), കാളിദാസൻ (22), തിരുകുമാർ (31) എന്നിവരാണ് പിടിയിലായത്. അങ്കപ്പൻ മുമ്പ് താൽക്കാലിക വനം ഫയർ വാച്ചറായി ജോലി ചെയ്തിരുന്നു.
Also Read: ചന്ദനമരം കടത്താന്‍ ശ്രമം: അഞ്ച് പേര്‍ പിടിയില്‍
സംഘത്തിലുണ്ടായിരുന്ന പഴനിസ്വാമി ഓടി രക്ഷപ്പെട്ടതായി വനപാലകർ പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ആനന്ദ്, ഷഫിന, വാച്ചർമാരായ രങ്കമ്മാൾ, മണ്ണൻ, മണികണ്ഠൻ, ലക്ഷ്മി എന്നിവരാണ് ചന്ദനം മുറിച്ചവരെ പിടികൂടിയത്.