ETV Bharat / state

തൃശ്ശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

അനധികൃത സ്വത്ത് സമ്പാദന പരാതികളാണ് പരിശോധനയ്ക്ക് ആധാരം

റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
author img

By

Published : Jul 11, 2019, 10:42 PM IST

Updated : Jul 12, 2019, 12:40 AM IST

പാലക്കാട്: തൃശ്ശൂർ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി ഹംസയുടെ പാലക്കാട് വീട്ടില്‍ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്ത് സമ്പാദന പരാതികളാണ് പരിശോധനക്ക് ആധാരം. ഹംസക്ക് വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയിലായി ഉണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. എറണാകുളം വിജിലന്‍സ് പ്രത്യേക വിഭാഗം ഡിവൈഎസ്പി ടി യു സജീവന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഏറെക്കാലം പാലക്കാട്‌ ചിറ്റൂരില്‍ സിഐ ആയി സര്‍വീസില്‍ ഇരിക്കെ ഹംസക്കെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. സ്പിരിറ്റ്‌ കേസുകളും കോഴിക്കടത്തിലുമായിരുന്നു പരാതികളില്‍ ഏറെയും. എന്നാല്‍ അതെല്ലാം ഭരണകക്ഷിയുടെ നേതാക്കള്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയായി സ്ഥലം മാറ്റത്തിന് ശ്രമിക്കവെയാണ് വിജിലന്‍സ് പരിശോധന നത്തിയത്.

Intro:Body:Conclusion:
Last Updated : Jul 12, 2019, 12:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.