ETV Bharat / state

സഞ്ജിത് കൊലപാതകം; പ്രതി ഉപയോഗിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു - ആർഎസ്എസ് പ്രവർത്തകന്‍ സഞ്ജിത് കൊലപാതകം

കൂടുതൽ അറസ്‌റ്റ്‌ ഉണ്ടായേക്കുമെന്ന് പൊലീസ്

rss worker sanjith murder case palakkad  popular front workers arrested, sanjith murder  ആർഎസ്എസ് പ്രവർത്തകന്‍ സഞ്ജിത് കൊലപാതകം  പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകര്‍ അറസ്‌റ്റില്‍
സഞ്ജിത് കൊലപാതകം; പ്രതി ഉപയോഗിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു
author img

By

Published : Jan 8, 2022, 5:45 PM IST

പാലക്കാട്‌: ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയുമായി മലപ്പുറം, പാലക്കാട് ജില്ലകളിൽ അന്വേഷണ സംഘം തെളിവെടുപ്പ്‌ നടത്തി. കഴിഞ്ഞ മാസം അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകൻ കൊഴിഞ്ഞാമ്പാറ പള്ളിമേട് ഇൻഷ് മുഹമ്മദ് ഹഖിനെ (25) കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളുമായി കൊഴിഞ്ഞാമ്പാറയിലും മലപ്പുറം പുത്തനത്താണിയിൽ ഒളിവിൽ കഴിഞ്ഞ വീടുകളിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.

കൊലപാതക സമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. നാല്‌ ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വാങ്ങിയത്.

ALSO READ: Assembly Election 2022: മഹാമാരി കാലത്തെ ഡിജിറ്റല്‍ തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെ തിയതി പ്രഖ്യാപിച്ചു

പോപ്പുലർ ഫ്രണ്ട്‌ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്‍റ്‌ അബ്‌ദുൾ ഹക്കീം (45) വ്യാഴാഴ്‌ച അറസ്‌റ്റിലായിരുന്നു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് അറസ്‌റ്റ്‌. എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട്‌ നേതൃത്വം പ്രതികളെ ഒളിപ്പിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു.

മലബാറിലെ ജില്ലകളിൽ പ്രതികൾ ഒളിവിലാണെന്ന വിവരം സ്ഥിരീകരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റ്‌ ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.