പാലക്കാട്: ഓണക്കാലത്ത് റെക്കോർഡ് പാൽ വിൽപനയുമായി മിൽമ മലബാർ യൂണിറ്റ്. തിരുവോണ നാളിൽ മാത്രം 13 ലക്ഷം ലിറ്റർ പാൽ വിറ്റു. കഴിഞ്ഞ വർഷം ഇത് 11.75 ലിറ്ററായിരുന്നു. പാലിനു പുറമെ തൈര്, പാലട, നെയ്യ്, വെണ്ണ തുടങ്ങിയ മിൽമ ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. 55,0000 ലിറ്റർ തൈരാണ് ഇക്കുറി വിറ്റത്.
ഓണക്കാലത്ത് മൂന്ന് ദിവസങ്ങളിലായി ആകെ 27 ലക്ഷം ലിറ്റർ പാൽ വിറ്റതോടെ മലബാർ മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 27 ശതമാനം അധിക വിൽപനയാണുണ്ടായത്. പുതുതായി വിപണിയിലിറക്കിയ സേമിയ പായസം, ചീസ്, കട്ടിതൈര് എന്നിവക്കും മികച്ച വിൽപ്പനയുണ്ടായി. ഓണക്കാലത്ത് മിൽമയുടെ ബൂത്തുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിച്ചത് ഉപഭോക്താക്കൾക്കും ഗുണകരമായി.