ETV Bharat / state

വിജയരാഘവനെതിരെ രമ്യ ഹരിദാസ് ഇന്ന് ഹർജി നൽകും

തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അധിക്ഷേപിച്ച് സംസാരിച്ച വിജയരാഘവനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണിത്.

വിജയരാഘവനെതിരെ രമ്യ ഹരിദാസ് ഇന്ന് ഹർജി നൽകും
author img

By

Published : Apr 17, 2019, 10:26 AM IST

Updated : Apr 17, 2019, 11:38 AM IST

പാലക്കാട്: ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂർ കോടതിയിൽ ഇന്ന് ഹർജി നൽകും. കഴിഞ്ഞ ഒന്നിന് പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അധിക്ഷേപിച്ച് സംസാരിച്ച വിജയരാഘവനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണിത്. നേരത്തെ ആലത്തൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നത് തിരൂർ ഡിവൈഎസ്പി ടി ബിജു ഭാസ്കറാണ്.

രമ്യയുടെ മൊഴിയെടുത്ത പൊലീസ് നിയമോപദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് വിവരം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. പൊന്നാനിയിൽ മാത്രമല്ല കോഴിക്കോട്ടും തനിക്കെതിരെ നടത്തിയ പരാമർശം ആസൂത്രിതമാണെന്നാണ് രമ്യയുടെ ആരോപണം. തന്‍റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവനയെ ന്യായീകരിച്ച് വിജയരാഘവൻ രംഗത്തെത്തിയിരുന്നു.

Intro:Body:

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൽഡിഎഫ്  കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂർ കോടതിയിൽ ഇന്ന്  ഹർജി നൽകും. കഴിഞ്ഞ ഒന്നിന് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അധിക്ഷേപിച്ച് സംസാരിച്ച വിജയരാഘവനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണിത്. 

നേരത്തെ ആലത്തൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നത് തിരൂർ ഡിവൈഎസ്പി  ടി ബിജു ഭാസ്കറാണ്. രമ്യയുടെ മൊഴിയെടുത്ത പൊലീസ് നിയമോപദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് വിവരം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. പൊന്നാനിയിൽ മാത്രമല്ല കോഴിക്കോട്ടും തനിക്കെതിരെ നടത്തിയ പരാമർശം ആസൂത്രിതമാണെന്നാണ് രമ്യയുടെ ആരോപണം. 

Conclusion:
Last Updated : Apr 17, 2019, 11:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.