ETV Bharat / state

പാലക്കാട് മഴ കുറഞ്ഞു; അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി - Rainfall in Palakkad reduced

നിലവില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

പാലക്കാട് മഴ കുറഞ്ഞു; അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി
author img

By

Published : Aug 13, 2019, 2:52 AM IST

പാലക്കാട്: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നിരുന്നത്. വൃഷ്ടിപ്രദേശത്ത് മഴയുടെ തോത് കുറഞ്ഞതോടെ മംഗലം ഡാമിൽ 30 സെന്‍റിമീറ്ററിൽ നിന്നും ഇന്നലെ 20 സെന്‍റിമീറ്റർ വരെ താഴ്ത്തിയ ഷട്ടറുകൾ വീണ്ടും 15 സെന്‍റിമീറ്ററിലേക്ക് താഴ്ത്തി. മുൻപ് 60 സെന്‍റിമീറ്റർ വരെ ഷട്ടർ ഉയർത്തിയിരുന്നു.

കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 20 സെന്‍റിമീറ്ററിൽ നിന്ന് 5 സെന്‍റിമീറ്ററാക്കി കുറച്ചത് ഇപ്പോഴും തുടരുകയാണ്. വാളയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്‍റിമീറ്റർ തുറന്നതും ഇപ്പോഴും തുടരുന്നു. നിലവില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർമാർ അറിയിച്ചു.

Intro:ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു മംഗലം ഡാമിന്റെ ഷട്ടർ 5 സെ.മീ താഴ്ത്തി
Body:
ജില്ലയിൽ പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായി കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നത്.

വൃഷ്ടിപ്രദേശത്ത് മഴയുടെ തോത് കുറഞ്ഞതോടെ മംഗലം ഡാമിൽ 30 സെന്റിമീറ്ററിൽ നിന്നും ഇന്നലെ 20 സെന്റിമീറ്റർ വരെ താഴ്ത്തിയ ഷട്ടറുകൾ വീണ്ടും ഇന്ന് രാവിലെ 15 സെന്റിമീറ്ററിലേക്ക് താഴ്ത്തി. മുൻപ് 60 സെൻറീമീറ്റർ വരെ ഷട്ടർ ഉയർത്തിയിരുന്നു.

കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 20 സെന്റീമീറ്ററിൽ നിന്ന് 5 സെൻറീമീറ്ററാക്കി കുറച്ചത് ഇപ്പോഴും തുടരുന്നു. ഒരു മീറ്റർ വരെ ഉയർത്തിയ 3 ഷട്ടറുകളാണ് ഘട്ടം ഘട്ടമായി 85 സെമി,60 സെമീ, 40 സെമീ, 30 സെമീ, 20 സെ.മീ എന്നിങ്ങനെ താഴ്ത്തി 5 സെന്റിമീറ്ററിൽ എത്തിയത്.

വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും രണ്ട് സെൻറീമീറ്റർ തുറന്നത് ഇപ്പോഴും തുടരുന്നു. നാല് സെന്റിമീറ്ററിൽ നിന്നാണ് രണ്ട് സെന്റിമീറ്ററാക്കി കുറച്ചത്. മുൻപ് 7 സെൻറീമീറ്റർ വരെ ഉയർത്തിയിരുന്നു.

അതേ സമയം ജില്ലയില്‍ നിലവിലുള്ളത് 44 ദുരിതാശ്വാസ ക്യാമ്പുകള്‍. 1394 കുടുംബങ്ങളിലെ 4748 ആളുകളാണ് ക്യാമ്പുകളിലുള്ളത്. പാലക്കാട്, ചിറ്റൂർ താലൂക്കുകളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികൾ മടങ്ങിയത്തോടെ ഇവിടെയുള്ള ക്യാമ്പുകൾ അവസാനിപ്പിച്ചു.

താലൂക്ക്, ക്യാമ്പ് എണ്ണം, കുടുംബം, അംഗങ്ങള്‍ എന്നീ ക്രമത്തില്‍

ഒറ്റപ്പാലം          - 6 - 304 - 920
പട്ടാമ്പി - 13 - 434 - 1491
മണ്ണാര്‍ക്കാട് - 18 - 517 - 1711
ആലത്തൂര്‍ - 7 - 139 - 626Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.