പാലക്കാട്: ദുര്‍ബല വിഭാഗങ്ങളുടെ സാമുഹ്യ സുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് കേരള പുലയ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ നിയമസഹായം കെ.പി.എം.എസ് ഉറപ്പ് വരുത്തും. പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ഇതിനാവശ്യമാണെന്നും പുന്നല ശ്രീകുമാര്‍ പാലക്കാട് പറഞ്ഞു.
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം