ETV Bharat / state

മരുതൂരിൽ വൻ തോതിൽ മാലിന്യം കുന്നുകൂടുന്നു - കുന്നുകൂടുന്നു

ഓങ്ങല്ലൂർ പഞ്ചായത്തിലെ കരിമ്പുളളിക്കും മരുതൂരിനും ഇടയക്കുളള പാടത്തും റോഡരികിലും തോടിലുമായാണ് വൻ തോതിൽ മാലിന്യങ്ങൾ തളളിയിരിക്കുന്നത്. രാത്രി കാലങ്ങളിലാണ് മാലിന്യം തള്ളുന്നത്.

public sewage  dumping  Pattambi Maruttur  പൊതു ഇടങ്ങളിൽ  വൻ തോതിൽ മാലിന്യം  കുന്നുകൂടുന്നു  രാത്രി കാലങ്ങളിലാണ് മാലിന്യം തള്ളുന്നത്
പട്ടാമ്പി മരുതൂരിൽ പൊതു ഇടങ്ങളിൽ വൻ തോതിൽ മാലിന്യം കുന്നുകൂടുന്നു
author img

By

Published : May 8, 2020, 1:24 PM IST

പാലക്കാട്: പട്ടാമ്പിക്ക് സമീപം മരുതൂരിൽ പൊതു ഇടങ്ങളിൽ വൻ തോതിൽ മാലിന്യം കുന്നുകൂടുന്നു. ലോക്ക് ഡൗൺ കാലത്ത് നിരത്തുകൾ വിജനമായതോടെയാണ് പാതയോരങ്ങളിൽ മാലിന്യ നിക്ഷേപം വർധിച്ചത്. അറവ് മലിന്യമടക്കം തള്ളുന്നതിനാൽ അസഹ്യമായ ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്.

പട്ടാമ്പി മരുതൂരിൽ പൊതു ഇടങ്ങളിൽ വൻ തോതിൽ മാലിന്യം കുന്നുകൂടുന്നു

ഓങ്ങല്ലൂർ പഞ്ചായത്തിലെ കരിമ്പുളളിക്കും മരുതൂരിനും ഇടയക്കുളള പാടത്തും റോഡരികിലും തോടിലുമായാണ് വൻ തോതിൽ മാലിന്യങ്ങൾ തളളിയിരിക്കുന്നത്. രാത്രി കാലങ്ങളിലാണ് ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത്. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലന്ന ആക്ഷേപം ശക്തമാണ്. മഴക്കാലം വരാനിരിക്കെ കുന്നുകൂടിയ മാലിന്യം ആരോഗ്യ ഭീഷണി സൃഷ്‌ടിക്കുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. മഴ ശക്തമാകുമ്പോൾ മാലിന്യം ഭാരതപ്പുഴയിലേക്ക് ഒഴുകി ഇറങ്ങുന്നതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.