ETV Bharat / state

പി ടി 7 കാട്ടുകൊമ്പൻ ഉടൻ പിടിയിലാകും; അന്തിമ ഒരുക്കങ്ങൾ ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ - Forest Department Kerala

ആനയ്ക്കുള്ള കൂട് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നും ആനയെ മയക്കുവെടി വച്ച് ചട്ടം പഠിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്‌തമാക്കി

എ കെ ശശീന്ദ്രൻ  AK Saseendran  പി ടി 7 കാട്ടുകൊമ്പൻ  Palakkad wild elephant PT 7  PT 7 wild elephant  പി ടി 7 കാട്ടുകൊമ്പനെ ഉടൻ പിടികൂടുമെന്ന് മന്ത്രി  വനം വകുപ്പ്  Forest Department Kerala
പി ടി 7 കാട്ടുകൊമ്പനെ ഉടൻ പിടികൂടുമെന്ന് എകെ ശശീന്ദ്രൻ
author img

By

Published : Jan 7, 2023, 6:11 PM IST

പാലക്കാട്: ധോണി ജനവാസ മേഖലയിലിറങ്ങി നാശം വിതയ്ക്കുന്ന പി ടി 7 കാട്ടുകൊമ്പനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങൾ ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പി ടി 7 നെ തളയ്ക്കുന്നതിന് ധോണി ക്യാമ്പിൽ വനം വകുപ്പ് ഒരുക്കിയ കൂട് സന്ദർശിച്ചതിന് ശേഷം ക്യാമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആനയെ മയക്കുവെടി വച്ച് ചട്ടം പഠിപ്പിക്കാനാണ് ആദ്യ പരിഗണന. പിടികൂടുന്ന ആനയ്ക്കുള്ള കൂട് നിർമാണം തുടങ്ങി കഴിഞ്ഞു. കാട്ടാനയെ പിടികൂടിയ ശേഷം മാത്രമേ വയനാട് നിന്നുള്ള ദൗത്യസംഘം മടങ്ങുകയുള്ളു എന്നും മന്ത്രി പറഞ്ഞു. റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

ബഫർസോൺ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കിയാണ് ബഫർ സോൺ തീരുമാനിക്കേണ്ടതെന്നാണ് സർക്കാർ നയം. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാറിന്‍റെ മന്ത്രാലയം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങൾക്കും കത്തുകൾക്കും സംസ്ഥാനം താമസമില്ലാതെ മറുപടി നൽകിയിട്ടുണ്ട്.

ഈ റിപ്പോർട്ട് അംഗീകരിച്ച് കിട്ടാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇവ പരിഗണിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് സുപ്രീംകോടതി വിധി വന്നത്. സുപ്രീംകോടതി വിധിയെ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നേരിടാനാവൂ. അതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി, എ. പ്രഭാകരൻ എംഎൽഎ, വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ സി.സി.എഫ് വിജയാനന്ദൻ, വൈൽഡ് ലൈഫ് സർക്കിൾ സി.സി.എഫ് ഷബാബ്, ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠൻ, ആർ.ഡി.ഒ ഡി അമൃതവല്ലി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.