ETV Bharat / state

പൊലീസുകാരന്‍റെ മരണം; വീണ്ടും ഭാര്യയുടെ മൊഴിയെടുത്തു - പൊലീസുകാരന്‍റെ മരണം; വീണ്ടും ഭാര്യയുടെ മൊഴിയെടുത്തു

ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്

ഭാര്യ
author img

By

Published : Aug 19, 2019, 2:43 PM IST

Updated : Aug 19, 2019, 4:10 PM IST

പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും ഭാര്യ സജനിയുടെ മൊഴിയെടുത്തു. ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

പൊലീസുകാരന്‍റെ മരണം; വീണ്ടും ഭാര്യയുടെ മൊഴിയെടുത്തു
പട്ടികജാതി- പട്ടികവർഗ്ഗ പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണക്കുറ്റം, മോഷണം, ഭവനഭേദനം എന്നീ വകുപ്പുകൾ ചുമത്തിയ കേസിന് കൂടുതൽ തെളിവുകൾ ആവശ്യമാണ്. കുമാറിന്‍റെ കുടുംബാംഗങ്ങളിൽ നിന്നും ക്യാമ്പിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. കുമാറിന്‍റെ മൃതദേഹത്തിന് സമീപത്തു നിന്നു ലഭിച്ച മൊബൈൽ ഫോൺ, കത്ത്, ബാഗിലുണ്ടായിരുന്ന പൊലീസ് യൂണിഫോം, താക്കോൽ എന്നിവയും അന്വേഷണസംഘം വീണ്ടും പരിശോധിക്കും.

Intro:പോലിസുകാരൻ കുമാറിന്റെ മരണം; വീണ്ടും ഭാര്യയുടെ മൊഴിയെടുത്തു.

Body:പാലക്കാട് : കല്ലേക്കാട് എ ആർ ക്യാംപിലെ പോലിസുകാരൻ കുമാറിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും ഭാര്യ സജനിയുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണം എന്നതിൽ നിന്നു മാറി ആരോപണ വിധേയരായ പോലിസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഒറ്റപ്പാലത്തെ ബന്ധുവീട്ടിലെത്തിയാണ് സജനിയുടെയും അമ്മയുടെയും മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണക്കുറ്റം, മോഷണം, ഭവനഭേദനം എന്നീ വകുപ്പുകൾ ചുമത്തിയെടുത്ത കേസിന് കൂടുതൽ തെളിവുകൾ ആവശ്യമായതിനാലാണ് രണ്ടാമതും മൊഴിയെടുത്തത്. കുമാറിൻറെ കുടുംബാംഗങ്ങളിൽ നിന്നും, ക്യാമ്പിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. കുമാറിൻറെ മൃതദേഹത്തിന് സമീപത്തു നിന്നു ലഭിച്ച മൊബൈൽ, കത്ത്, ബാഗിലുണ്ടായിരുന്ന പോലീസ് യൂണിഫോം, താക്കോൽ എന്നിവയും അന്വേഷണസംഘം വീണ്ടും പരിശോധിക്കും

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Aug 19, 2019, 4:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.