ETV Bharat / state

പൊലീസുകാരന്‍റെ ആത്മഹത്യ; കുമാറിന്‍റെ ഭാര്യ പാലക്കാട് ജില്ലാ പൊലീസ് മേധാവിയെ കണ്ടു

അന്വേഷണ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്‌ പി ഉറപ്പ് നൽകി.

പൊലീസുകാരന്‍റെ ആത്മഹത്യ
author img

By

Published : Aug 1, 2019, 11:21 PM IST

പാലക്കാട്: കല്ലേക്കാട് ഏആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണത്തിന് കാരണക്കാരായ മേലുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ സജിനിയും കുടുംബാംഗങ്ങളും പാലക്കാട് പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ചു. അന്വേഷണ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്‌ പി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം ഇവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിലവിലെ നടപടിക്രമങ്ങളിൽ തങ്ങൾ തൃപ്തരല്ലെന്നും ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യമെന്നും സജിനി കൂട്ടിച്ചേർത്തു.

പൊലീസുകാരന്‍റെ ആത്മഹത്യ; കുമാറിന്‍റെ ഭാര്യ പാലക്കാട് ജില്ലാ പൊലീസ് മേധാവിയെ കണ്ടു

കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച് തൃശൂർ റേഞ്ച് ഡി ഐ ജിക്ക് ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എസ് സി/ എസ് ടി കമ്മിഷൻ നിർദേശപ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Intro:കുമാറിന്റെ ഭാര്യ സജിനി പാലക്കാട് ജില്ലാ പോലിസ് മേധാവിയെ കണ്ടു

Body:കുമാറിന്റെ മരണത്തിന് കാരണക്കാരായ മേലുദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ സജിനിയും കുടുംബാംഗങ്ങളും പാലക്കാട് പോലിസ് മേധാവിക്ക് പരാതി സമർപ്പിച്ചു. അന്വേഷണ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്പി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ നിലവിലെ നടപടിക്രമങ്ങളിൽ തങ്ങൾ തൃപ്തരല്ലെന്നും ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യമെന്നും സജിനി കൂട്ടിച്ചേർത്തു.

കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച് തൃശ്ശൂർ റേഞ്ച് ഡി ഐ ജിക്ക് ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.
എസ് സി എസ് ടി കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.