ETV Bharat / state

മലമ്പുഴ ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ പ്ലസ്‌ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

author img

By

Published : Jun 20, 2022, 4:45 PM IST

വെള്ളച്ചാട്ടം കാണാനെത്തിയ അജിലും സംഘവും വനപാലകരുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയില്‍ കടന്നപ്പോഴാണ് അപകടം ഉണ്ടായത്

dhoni waterfalls  ധോണി വെള്ളച്ചാട്ടം  ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥി മരിച്ചു  dhoni waterfalls malambuzha  dhoni waterfalls accident
മലമ്പുഴ ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ പ്ലസ്‌ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മലമ്പുഴ ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുഴൽമന്ദം ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്‍റെ മകന്‍ അജിലിന്‍റെ (18) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.

അജിലടക്കം പത്തംഗ സംഘമാണ് വിനോദയാത്രയ്‌ക്കായി ധോണിയില്‍ എത്തിയത്. ഇവർ വനപാലകര്‍ക്കും, മറ്റ് യാത്രക്കാര്‍ക്കുമൊപ്പം ആണ് ഉച്ചയ്‌ക്ക് 1.30-ഓടെ വെള്ളച്ചാട്ടം കാണാനെത്തിയത്. അവിടെയെത്തിയ പത്തംഗ സംഘം വനപാലകരുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയില്‍ കടക്കുകയും അജിൽ അപകടത്തിൽ പെടുകയായിരുന്നുവെന്നും ഹേമാംബിക നഗര്‍ പൊലീസ് പറഞ്ഞു.

വെള്ളച്ചാട്ടത്തിന്‍റെ 500 മീറ്റര്‍ മുകളിൽ നിന്ന് വീണ അജിൽ പാറക്കെട്ടിൽ പിടിച്ച് കയറാൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. പാലക്കാട് നിന്നെത്തിയ അഗ്നിശമനസേന, ഹേമാംബിക നഗര്‍ പൊലീസ്, വനപാലകർ എന്നിവർ സംയുക്തമായി ഞായറാഴ്‌ച രാത്രി ഏഴ് മണിയോടെ തെരച്ചിൽ നടത്തിയെങ്കിലും അജിലിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ മുങ്ങൽ വിദഗ്‌ദരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.