ETV Bharat / state

കുഴല്‍മന്ദം ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു - റോഡ്‌ അപകടം

പാലക്കാട്‌, കാസര്‍കോട്‌ സ്വദേശികളാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 10 മണിക്കായിരുന്നു അപകടം.

plakkad road accident two died  കുഴല്‍മന്ദം ദേശീയപാതയില്‍ അപകടം  റോഡ്‌ അപകടം  Palakkad Latest news
കുഴല്‍മന്ദം ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു
author img

By

Published : Feb 8, 2022, 12:27 PM IST

പാലക്കാട്: ദേശീയപാത കുഴൽമന്ദം വെള്ളപ്പാറയിൽ ലോറിയിൽ ബൈക്കിടിച്ച്‌ യുവാക്കൾ മരിച്ചു. പാലക്കാട്‌ സ്വദേശി ആദർശ് (24), കാസർകോട് സ്വദേശി സാമ്പിത്ത് (23) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി 10 മണിക്കായിരുന്നു അപകടം.

കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാരും കുഴൽമന്ദം പൊലീസും ചേർന്ന് മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Also Read: കാട്ടാന ആക്രമിച്ച് അഞ്ച് വയസുകാരിയുടെ മരണം: റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​​ഗമനം. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരുടെയും മൃതദേഹം നാട്ടുകാരും പൊലീസും ഏറെ നേരെ കഷ്‌ടപ്പെട്ടാണ് പുറത്തെടുത്തത്. പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. വെള്ളപ്പാറ ജങ്‌ഷനിലെയും തൃശൂർ ദേശീയപാതയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്‌ച നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.