ETV Bharat / state

പട്ടാമ്പി നഗരസഭ കൊവിഡ് നിയന്ത്രണ മേഖല - covid 19 news

കൊവിഡ് വ്യാപന സാധ്യതയും ഉണ്ടായിട്ടും പൊതുജനങ്ങളിൽ ജാഗ്രത കുറവ് ശ്രദ്ധയിൽപെട്ടത്തിനെ തുടർന്ന് ജില്ലാ ഭരണകൂടം അനിശ്ചിത കാലത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

കൊവിഡ് 19 വാര്‍ത്ത പട്ടാമ്പി നഗരസഭ വാര്‍ത്ത covid 19 news pattambi municipality news
പട്ടാമ്പി നഗരസഭ
author img

By

Published : Jul 20, 2020, 1:51 AM IST

പാലക്കാട്: പട്ടാമ്പി നഗരസഭ പരിധിയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടും. കൊവിഡ് വ്യാപന സാധ്യതയും ഉണ്ടായിട്ടും പൊതുജനങ്ങളിൽ ജാഗ്രത കുറവ് ശ്രദ്ധയിൽപെട്ടത്തിനെ തുടർന്ന് അനിശ്ചിത കാലത്തേക്കാണ് നിയന്ത്രണം. ജില്ലാ കലക്‌ടർ ഡി ബാലമുരളിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ കർഫ്യൂ നിലനിൽക്കും. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങാൻ പാടില്ല. ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുഗതാഗതവും വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വഴി വാണിഭം എന്നിവയുടെ പ്രവർത്തനവും പൂർണ്ണമായി നിരോധിച്ചു. അതേസമയം ദീർഘദൂര ബസുകൾക്ക് മുനിസിപ്പൽ പരിധിയിലൂടെ കടന്ന് പോകാം. വിവാഹങ്ങൾക്ക് 25 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 10 പേർക്കും മാത്രം അനുമതി. ആരാധനാലയങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിരോധിച്ചു.

പട്ടാമ്പി നഗരസഭ കൊവിഡ് നിയന്ത്രണ മേഖലയാക്കി ജില്ലാ ഭരണകൂടം.

രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് നിയന്ത്രണങ്ങൾ. നഗരസഭാ അതിർത്തികളിൽ ബാരിക്കേഡ് വെച്ച് പൊലീസ് പരിശോധന കർശനമാക്കി. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് മണിവരെ തുറക്കും. നിർദേശങ്ങൾക്ക് ലംഘിക്കുന്നവരെക്കെതിരെ കേരള എപിടമിക് ഡിസീസ് നിയമ പ്രകാരം കേസുക്കെടുക്കും.

കഴിഞ്ഞ ഒരാഴ്‌ചയായി പട്ടാമ്പിയിൽ കൊവിഡ് കേസുകൾ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. ഇതോടെ പട്ടാമ്പിയിൽ രോഗ വ്യാപനമുണ്ടായതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.