പാലക്കാട്: പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനം. നിലവിൽ ജില്ലാ ആശുപത്രിയാണ് കൊവിഡ് ആശുപത്രിയെന്ന നിലയിൽ പ്രവർത്തിച്ച് വരുന്നത്. എന്നാൽ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ഏറ്റവും കൂടുതൽ ആളുകൾ ചികിത്സയിൽ കഴിയുന്ന ജില്ലയാണ് പാലക്കാട്. അതേസമയം കൊവിഡ് ഒപി വിഭാഗം ജില്ലാ ആശുപത്രിയിൽ തന്നെ തുടരും. നേരത്തെ കൊവിഡ് ഒപി ജില്ലാ ആശുപത്രിയിലും കിടത്തി ചികിത്സ കല്ലേക്കാടുള്ള സഹകരണ ആശുപത്രിയിലും സജ്ജീകരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനിച്ചത്. ഈ മാസം 19 മുതലാണ് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സ ആരംഭിക്കുക.
പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കും - sc st collage
നിലവിൽ ജില്ലാ ആശുപത്രിയാണ് കൊവിഡ് ആശുപത്രിയെന്ന നിലയിൽ പ്രവർത്തിക്കുന്നത്