പാലക്കാട്: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് യാക്കര ഐടിഐ ഫാമിലി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി അമൽദേവിനെയാണ് (27) കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിന തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. 2018 ഒക്ടോബറിലാണ് സംഭവം നടന്നത്. അഞ്ചു വയസുകാരിയെ പ്രതി വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ടി ശോഭന ഹാജരായി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ മാരായ ആർ മനോജ് കുമാർ , പി കെ മനോജ് കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
Also Read: വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം: 5 സ്‌ത്രീ ജീവനക്കാര്‍ കസ്റ്റഡിയില്‍, ലഭിച്ചത് 5 പരാതികള്‍