പാലക്കാട് : ജില്ലയിൽ ചൂട് വീണ്ടും ഉയർന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ശനിയാഴ്ച 41 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസം 40 ഡിഗ്രി രേഖപ്പെടുത്തുകയുണ്ടായി.
അടുത്ത ദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തില്‍ ജില്ല പ്രതീക്ഷയിലാണ്. മഴയില്ലെങ്കിൽ ചൂട് ഇനിയും ഉയരും. പട്ടാമ്പിയിൽ 37 ഡിഗ്രിയും മലമ്പുഴയിൽ 35.4 ഡിഗ്രിയും രേഖപ്പെടുത്തി. ചൂട് കൂടിയതോടെ ജില്ലയിൽ ശീതളപാനീയങ്ങളുടെ വിൽപ്പന കൂടി.പാനീയങ്ങളുടെ വിലയും വർധിച്ചു.
അന്തരീക്ഷ ഊഷ്‌മാവ് കൂടുന്നു
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ജല അതോറിറ്റി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി. ജില്ലയുടെ മലയോരമേഖലകളിലാണ് ജലക്ഷാമമുള്ളത്. ചൂടിനൊപ്പം അന്തരീക്ഷ ഊഷ്‌മാവും കൂടുന്നുണ്ട്.
ALSO READ: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ; തിങ്കള്‍ മുതല്‍ പുതിയക്രമം
പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. പശു അടക്കമുള്ള വളർത്തുമൃഗങ്ങള്‍ക്കും നേരിട്ട് ചൂട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് കനത്തതോടെ ജില്ലയിലെ പാലുത്പാദനം കുറഞ്ഞു. പട്ടാമ്പിയില്‍ കൂടിയചൂട് 37 ഡിഗ്രിയാണ്. കുറഞ്ഞചൂട് 18.2. മുണ്ടൂരില്‍ 41, 21 മലമ്പുഴ 35.4, 24.4 എന്നിങ്ങനെയാണ്.