ETV Bharat / state

പാലക്കാട് ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർന്ന സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ

സംഘത്തിലെ പ്രധാന കണ്ണിയായ ചിറ്റൂർ കല്യാണപേട്ട കന്നിമാരി സ്വദേശി അപ്പുകുട്ടൻ എന്ന ലാലു (27) ആണ് പിടിയിലായത്.

author img

By

Published : Feb 2, 2022, 10:57 PM IST

accused of Robbery gang in Palakkad National Highway arrested  Palakkad National Highway Robbery accused arrested  പാലക്കാട് ദേശീയപാത കവർച്ച പ്രതി പിടിയിൽ  പാലക്കാട് കാർ തടഞ്ഞ് പണം കവർന്ന സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ  കസബ പൊലീസ് അറസ്റ്റ്  kasaba police arrest  പാലക്കാട് ദേശീയപാത കവർച്ച സംഘം പ്രതി പിടിയിൽ
പാലക്കാട് ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർന്ന സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ

പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘത്തിലെ ഒരു പ്രതി കൂടി കസബ പൊലീസിൻ്റെ പിടിയിൽ. സംഘത്തിലെ പ്രധാന കണ്ണിയായ ചിറ്റൂർ കല്യാണപേട്ട കന്നിമാരി സ്വദേശി അപ്പുകുട്ടൻ എന്ന ലാലു (27) ആണ് പിടിയിലായത്. കവർച്ച നടത്തിയ ശേഷം ഒളിവിൽ പോകാൻ പ്രതികൾക്ക് സഹായം ചെയ്ത് കൊടുക്കുകയും ഇവർക്ക് വേണ്ട സിം കാർഡുകൾ എടുത്ത് കൊടുക്കുകയും ചെയ്തത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

ഡിസംബർ 15നാണ് കേസിനാസ്‌പദമായ സംഭവം. ദേശീയ പാതയിലെ പുതുശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞു നിർത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത ശേഷം പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞത്.

ALSO READ: അനധികൃത വിഗ്രഹ വില്പന; ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ജനുവരി 13ന് കേസിലെ പ്രതിയായ എലപ്പുള്ളി കോഴിപ്പാറ കൊട്ടിൽപ്പാറ രവിയെയും, 21ന് പത്തിരിപ്പാല അകലൂർ കൊടക്കാട് സ്വദേശി നൗഷാദിനെയും, 24ന് വണ്ടിത്താവളം കന്നിമാരി കളപ്പുരചള്ള കാവിൽകളം വീട്ടിൽ വിനോദിനെയും കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവുമെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ് രാജീവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.