പാലക്കാട്: ടൗണിൽ നിന്നും നീക്കം ചെയ്‌ത ഫ്ലക്‌സ് ബോർഡുകൾ നഗരസഭാ കോമ്പൗണ്ടിൽ കെട്ടിക്കിടക്കുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ടൗണിൽ നിന്നും നീക്കം ചെയ്‌ത അനധികൃത ഫ്ലക്‌സ് ബോർഡുകളാണ് കോമ്പൗണ്ടില്‍ കെട്ടികിടക്കുന്നത്. നീക്കം ചെയ്‌ത ഫ്ലക്‌സുകള്‍ ലേലം ചെയ്‌ത് വിൽക്കുന്നതിനായാണ് നഗരസഭാ കോമ്പൗണ്ടിലേക്ക് മാറ്റിയത്. എന്നാൽ ആറ് മാസം പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി വിഷയം ചർച്ച ചെയ്‌തിരുന്നു.
ഫ്ലക്‌സുകള്‍ നീക്കം ചെയ്യാൻ ചുമതലയുള്ള റവന്യൂ-ഹെൽത്ത് അധികൃതരോട് ഇവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയും തീരുമാനമായില്ല. നഗരസഭാ കൗൺസിൽ യോഗത്തിലും നിരവധി തവണ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ടൗണിന്‍റെ ഹൃദയഭാഗത്ത് ഇത്തരത്തില്‍ ഫ്ലക്‌സ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് നഗരസഭയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.
.