പാലക്കാട്: ജിബി റോഡിലെ എസ്‌കലേറ്റര്‍ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പൂര്‍ണമായും നിര്‍മാണം നിലച്ചിരുന്ന പദ്ധതി മാസങ്ങള്‍ക്ക് മുന്‍പാണ് പുനരാരംഭിച്ചത്. ഇതിനായി റോഡില്‍ കുഴികളെടുത്തിട്ട് നാളേറെയായെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
മാത്രമല്ല മഴയെത്തിയത് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസം സൃഷ്ടിച്ചു. കാലവര്‍ഷം കൂടി എത്തിയാല്‍ ഇത്തവണയും പണി പൂര്‍ത്തിയാക്കാനാവില്ല. 2018 ഫെബ്രുവരി 22 നാണ് 2.54 കോടിയുടെ എഎസ്‌കലേറ്ററിന് ഭരണാനുമതി ലഭിച്ചത്.
അനുബന്ധ ഇലക്ട്രിക്കൽ, സിവിൽ പ്രവൃത്തികൾക്കായി 1.90 കോടിയുടെ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. പദ്ധതി രൂപരേഖയിൽ ഉൾപ്പെടുത്തിയ ഇൻഡോർ സ്പെസിഫിക്കേഷനാണ് അനുമതി കിട്ടിയത്. മൂന്ന് തവണ ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും ആരും പങ്കെടുത്തില്ല.
തുടർന്ന് ചർച്ച നടത്തി ഹെവി ഡ്യൂട്ടി ഔട്ട്‍ഡോർ എസ്‌കലേറ്റര്‍ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതോടെ ചെലവും കൂടി. ഇതിനായി 80 ലക്ഷം രൂപയും അനുവദിച്ചു.
എസ്‍കലേറ്ററിന്‍റെ ഭാഗമായുള്ള മേൽപ്പാല നിര്‍മാണം വർഷങ്ങൾക്ക് മുമ്പേ റെയിൽവേ പൂർത്തിയാക്കിയിരുന്നു. നിര്‍മാണം നിലച്ച പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും തൂണുകൾ നിർമിക്കുന്നതിനുള്ള ചാലുകൾ എടുക്കുക മാത്രമാണ് ചെയ്തത്. നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി വഴി അടച്ചിട്ടത് ജിബി റോഡിലെ കച്ചവടക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
നിർമാണം മുടങ്ങിയതിനെതിരെ വ്യാപാരികൾ മുമ്പ് പ്രത്യക്ഷ സമരവും നടത്തിയിരുന്നു. വിഷു, റമദാൻ സീസണിലും റോഡ് അടച്ചിടുന്നത് വ്യാപാരികള്‍ക്ക് വെല്ലുവിളിയാകും.
also read: റോഡ് നിര്‍മാണത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നു; പ്രതിഷേധവുമായി തോട്ടം തൊഴിലാളികള്‍